Sorry, you need to enable JavaScript to visit this website.

തലസ്ഥാനത്ത് സബ്ജയിൽ സൂപ്രണ്ട് കിണറ്റിൽ വീണ് മരിച്ച നിലയിൽ  

തിരുവനന്തപുരം - സബ് ജയിൽ സൂപ്രണ്ട് വീട്ടിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ. തിരുവനന്തപുരം കുഞ്ചാലുംമൂട് സബ് ജയിൽ സൂപ്രണ്ട് എസ് സുരേന്ദ്രൻ (55) ആണ് കിണറിൽ വീണ് മരിച്ചത്. ഇന്ന് രാവിലെ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം.
 വെങ്ങാനൂർ വെണ്ണിയൂർ സ്വദേശിയാണ്. വിഴിഞ്ഞം ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ബിന്ദു, മകൻ: നിഖിൽ.
 

Latest News