ദോഹ-ഖത്തറില്‍ സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അഡ്‌വര്‍ട്ടൈസിംഗ്, പബഌക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് 25,000 റിയാലായിരുന്നത് അയ്യായിരമായാണ് കുറച്ചത്. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് പതിനായരമായിരുന്നതും അയ്യായിരമായി കുറച്ചിട്ടുണ്ട്.
പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ കുറവുള്ളത്. നേരത്തെ ഒരു ലക്ഷം റിയാലായിരുന്നു ഈ സേവനത്തിനുള്ള ഫീസ്. എന്നാല്‍ പുതിയ ഫീസ് കേവലം 1500 റിയാല്‍ മാത്രമാണ്. ഈ ലൈസന്‍സ് പുതുക്കുന്നതിന് നേരത്തെയുണ്ടായിരുന്ന പതിനായിരം റിയാലിന് പകരമായി 1500 റിയാല്‍ ആക്കി എന്നതും കാതലായ മാറ്റമാണ്.
ആര്‍ട്ടിസ്റ്റിക് പ്രൊഡക് ഷനുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന 25,000 റിയാല്‍ ഫീസും ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും അയ്യായിരം റിയാലാക്കി കുറച്ചിട്ടുണ്ട്.
സിനിമാ ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാല്‍ ആയിരുന്നതും ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50,000 റിയാല്‍ ആയിരുന്നതും 25,000 റിയാലായാണ് കുറച്ചത്.
അച്ചടിച്ച സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സിംഗ് ഫീസ് പതിനയ്യായിരം റിയാലായിരുന്നത് 1,500 റിയാലായി നിജപ്പെടുത്തിയിരിക്കുന്നു. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 3,000 റിയാലായിരുന്നതും 1,500 റിയാലായി കുറച്ചു.
വലിയ പ്രിന്റ് ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാലില്‍ നിന്നും 25,000 റിലാക്കി കുറച്ചിട്ടുണ്ട്. ഈ ലൈസന്‍സ് പുതുക്കുന്നതിന് 50,000 റിയാലായിരുന്നതും 25,000 റിയാലായി കുറച്ചു.