മലപ്പുറം - പെരിന്തല്‍മണ്ണയില്‍ മ്യൂസിക് ഫെസ്റ്റിനിടെ സംഘര്‍ഷം. പെരിന്തല്‍മണ്ണ എക്സ്‌പോ ഗ്രൗണ്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം. ജനക്കൂട്ടം ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകര്‍ത്തു. അമിത തിരക്ക് മൂലം പരിപാടി നിര്‍ത്തി വെച്ചതാണ് സംഷര്‍ഷത്തിനിടയാക്കിയത്.റീഫണ്ട് ആവശ്യപ്പെട്ടത് നല്‍കാതായതോടെ ജനം അക്രമാസക്തരാവുകയായിരുന്നു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തു. മ്യുസിക്ക് ഫെസ്റ്റ് നടത്തിയത്. അനുമതി ഇല്ലാതെയാണെന്ന് പോലീസ് പറഞ്ഞു.