Sorry, you need to enable JavaScript to visit this website.

ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു

ഇടുക്കി - ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്കെതിരെ റവന്യൂ വകുപ്പ് കേസെടുത്തു. ഹിയറിങിന് ഹാജരാകണമെന്നാവശ്യപ്പെട്ട്  നോട്ടീസ് നല്‍കി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടും ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഴല്‍നാടന്‍ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ നിര്‍മ്മിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍.

 

Latest News