വാരണാസി - മുസ്‌ലീം ആരാധനാ കേന്ദ്രമായ ഗ്യാന്‍വാപി പള്ളിയിലെ നിലവറകള്‍ തുറക്കണമെന്ന ആവശ്യം അടിന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹിന്ദുമത വിശ്വാസികളായ വനിതകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ നിലവറയിലുണ്ടെന്നും പുരാവസ്തു ഗവേഷണ വകുപ്പിന് സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഗ്യാന്‍വാപിയിലെ പത്ത് നിലവറകള്‍ തുറക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാശി വിശ്വനാഥക്ഷേത്രത്തോടുചേര്‍ന്ന ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയപരിശോധനയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഹിന്ദുവിഭാഗം അഭിഭാഷകര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ഗ്യാന്‍വാപി പള്ളിയുടെ സ്ഥാനത്ത് ഹൈന്ദവ ക്ഷേത്രം നിലനിന്നിരുന്നതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ടിലുണ്ടെന്ന് ഹിന്ദുവിഭാഗത്തിന്‍ നിന്നുള്ളവരുടെ അവകാശവാദം.