ന്യൂദല്‍ഹി - ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഇന്ത്യയില്‍ ഇന്ധനവില കുറക്കാനുള്ള മാര്‍ഗങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍. വെനസ്വലേയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഫെബ്രുവരിയില്‍ പുനരാരംഭിക്കാനാണ് നീക്കം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വില കുറഞ്ഞ വെനസ്വേലന്‍ ക്രൂഡ് ഓയില്‍ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്.
2016ല്‍ ഇന്ത്യ ഒരു ദിവസം 419,000 ബാരല്‍ വെനസ്വേലന്‍ എണ്ണ വാങ്ങിയിരുന്നു. 2020ല്‍ പ്രതിദിനം 167,000 ബാരല്‍ ആയി ഇത് കുറഞ്ഞു, 2022 ഫെബ്രുവരിയില്‍ ഉക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ ലഭിക്കുന്നുണ്ട്. വെനസ്വേലയിലെ എണ്ണ കൂടി എത്തിയാല്‍ നിരക്ക് കുറക്കാമെന്നും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നാണ് കരുതുന്നത്.
വെനസ്വേലക്ക് എതിരായി ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങളില്‍ അമേരിക്ക ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കം.