മുംബൈ- ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഒക്ടോബര്‍ ഒന്നിന് ശാശ്വതമായി അടച്ചുപൂട്ടുമെന്നും ജീവനക്കാര്‍ വേറെ ജോലി നോക്കണമെന്നുമുള്ള അറിയിപ്പ് വ്യാജം. എയര്‍ ഇന്ത്യ ലെറ്റര്‍ ഹെഡില്‍ പ്രചരിച്ച അറിയിപ്പ് ജീവനക്കാരെ പരിഭ്രാന്തരാക്കിയിരുന്നു.
എയര്‍ ഇന്ത്യ അറിയിപ്പ് ഈ മാസം 25 മുതല്‍ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
![](https://www.malayalamnewsdaily.com/sites/default/files/2018/08/28/img5510.jpg)
ഈ ലെറ്റര്‍ വ്യാജമാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഏവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍. ചൗബേയും എയര്‍ ഇന്ത്യ ചെയര്‍മാന്‍ പി.എസ്. ഖറോളയും പറഞ്ഞു.
കത്ത് സവ്യാജമാണെന്ന് എയര്‍ ഇന്ത്യയും ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് എയര്‍ ഇന്ത്യ ഒക്ടോബര്‍ ഒന്നു മുതല്‍ പൂട്ടുന്നതെന്നും സുപ്രീം കോടതി നിര്‍ദേശമാണ് ഇതിനു കാരണമെന്നും വ്യാജ അറിയിപ്പില്‍ പറഞ്ഞിരുന്നു.