ജിദ്ദ- ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പുതിയ കോണ്‍സല്‍ ജനറലായി 2013 ഐ.എഫ്.എസ് ബാച്ചുകാരനായ ഫഹദ് അഹമ്മദ് ഖാന്‍ സുരി നിയമിതനാകും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം.
ആന്ധ്ര പ്രദേശ് കുര്‍ണൂല്‍ സ്വദേശിയാണ് ഫഹദ്. വാണിജ്യ മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി, ഇന്ത്യ ഹൗസ് ഫസ്റ്റ് സെക്രട്ടറി, കുവൈത്ത് എംബസി ഫസ്റ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് കുവൈത്തില്‍ ഫസ്റ്റ് സെക്രട്ടറിയായിരിക്കുമ്പോഴാണ് എയര്‍ ബബ്ള്‍ വന്ദേഭാരത് മിഷന് നേതൃത്വം വഹിച്ച് ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്.
2010 ഐ.എഫ്.എസ് ബാച്ചുകാരനായ നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷെയ്കിന് പകരമായി 2020 ഒക്്‌ടോബറിലാണ് കോണ്‍സല്‍ ജനറലായി ചുമതലയേറ്റത്. അതിനു മുന്‍പ് 2015 ല്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലായും ഹജ് കോണ്‍സലായും ഇദ്ദേഹം ജിദ്ദയില്‍ സേവനനം അനുഷ്ഠിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ആലം 2012-14 ല്‍ കെയ്‌റോ എംബസിയില്‍ സേനം അനുഷ്ഠിച്ചുകൊണ്ട് അറബിക് ഭാഷയില്‍ പ്രവീണ്യം നേടിയിട്ടുണ്ട്. തുടര്‍ന്ന 2014-15 ല്‍ അബുദാബി എംബസിയില്‍ സെക്കന്റ് സെക്രട്ടറിയായി ജോലി നോക്കിക്കെണ്ടിരിക്കെയാണ് 2015 സെപ്റ്റംബറില്‍ ഹജ് കോണ്‍സലായി ഇദ്ദേഹം ചുമതലയേറ്റത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)