മാലി- മാലദ്വീപിൽ പുതിയ മന്ത്രിസഭയെ തീരുമാനിക്കുന്നതിനുള്ള യോഗത്തിനിടെ ബഹളവും തമ്മിൽ തല്ലും. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയെ തീരുമാനിക്കാനുള്ള നിർണായക വോട്ടെടുപ്പിന് മുന്നോടിയായാണ് ബഹളം അരങ്ങേറിയത്. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെയും (പി.പി.എം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും (പി.എൻ.സി) ഭരണകക്ഷി എം.പിമാർ പ്രതിപക്ഷ എം.പിമാരെ പാർലമെന്ററി ചേംബറിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് ബഹളം തുടങ്ങിയത്. ഭരണകക്ഷിയിലെ നാലു അംഗങ്ങൾ പ്രസിഡന്റ് മുയിസുവിന്റെ മന്ത്രിസഭയിൽ ചേരില്ലെന്ന് അറിയിച്ചു. നിയുക്ത കാബിനറ്റ് മന്ത്രിമാരുടെ യോഗ്യതയെക്കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചു.
Watch: Maldives Parliament witnesses physical altercation after Government MPs (PPM/PNC party) disrupt proceeding over Parliament & Speakers' functioning. Key vote was to take place today over Parliamentary approval for the Muizzu cabinet.
— Sidhant Sibal (@sidhant) January 28, 2024
Exclusive video from inside: pic.twitter.com/FwWj80uuyL
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളിൽ, ചില ഭരണകക്ഷി എം.പിമാർ സ്പീക്കറുടെ കസേരയ്ക്ക് സമീപമെത്തി കാഹളത്തില്‍ ഊതുന്നതും ബഹളം വെക്കുന്നതും പ്രതിപക്ഷ എം.പിമാരെ ചിലർ കയ്യേറ്റം ചെയ്യുന്നതും കാണാം.