പറ്റ്‌ന - ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ രാജിവെച്ചതിന് പിന്നാലെ വിമർശവുമായി ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റു കുട്ടയിൽ എന്നായിരുന്നു രോഹിണി എക്‌സിൽ കുറിച്ചത്. ശ്വാസം നിലയ്ക്കാത്ത കാലത്തോളം വർഗീയ ശക്തികളോട് പോരാടുമെന്ന് അവർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെ ജെ.ഡി.യു എം.എൽ.എമാരുടെ യോഗത്തിലാണ് നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. ബി.ജെ.പിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ ബിഹാറിലെ ഒൻപതാമത് മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് നിതീഷ് സത്യപ്രതിജ്ഞ ചെയ്യും.
243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എംഎൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റിൽ സ്വതന്ത്രനാണ്.
കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്. ബി ജെ പിയും ജെ ഡി യുവും ചേർന്നാൽ 123 സീറ്റാകും. ജെ ഡി യു പിൻമാറുന്നതോടെ നിലവിലെ മഹാഘട്ട്ബന്ധൻ മുന്നണിയിലെ സീറ്റ് നില 114 ആയി കുറയും. ഇതിനു പുറമെ കോൺഗ്രസിലെ ഒൻപത് എം.എൽ.എമാരെ സ്വാധീനിച്ച് കൂടെ നിർത്താനാവുമെന്ന പ്രതീക്ഷയാണ് നിതീഷ്‌കുമാർ ക്യാമ്പ് നൽകുന്നത്.
വായിക്കുക...
നിതീഷിനെച്ചൊല്ലി എൻ.ഡി.എയിൽ മുറുമുറുപ്പ്, ഇന്ത്യാ മുന്നണിക്കും നല്ലതിന്, തിരിച്ചടിയാകുമോ?
തിരൂരിൽ വന്ദേഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു
കരിപ്പൂരിലെ ഹജ്ജ് തീർത്ഥാടകരോടുള്ള കൊടും വിവേചനം; റീ ടെൻഡർ ആവശ്യം ശക്തം
ഹജ്ജ് യാത്രക്കാരോടുള്ള വിവേചനം; സർക്കാർ അടിയന്തരമായി ഇടപെടണം