കറാച്ചി- തന്റെ ശിഷ്യനെ ഷൂ ഉപയോഗിച്ച് നിർദ്ദയമായി മർദ്ദിക്കുന്ന പാക് ഗായകൻ റാഹത്ത് ഫത്തേ അലി ഖാന്റെ വീഡിയോ പുറത്തുവന്നു. ഒരു കുപ്പിയിലെ വെള്ളം സംബന്ധിച്ച തർക്കമാണ് ശിഷ്യനെ റാഹത്ത് ഫത്തേഹ് അലി ഖാൻ മർദ്ദിക്കുന്നതിന് ഇടയാക്കിയത്. ഈ വെള്ളത്തെ പറ്റി തനിക്ക് യാതൊരു അറിവുമില്ലെന്ന് മർദ്ദനമേൽക്കുന്നയാൾ പറയുന്നുണ്ടെങ്കിലും അത് പരിഗണിക്കാതെ ഫത്തേഹ് അലി ഖാൻ മർദ്ദനം തുടരുന്നത് വീഡിയോയിലുണ്ട്.
അതേസമയം, ഇത് ഉസ്താദും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് ഫത്തേഹ് അലി ഖാന്റെ അനന്തരവൻ രംഗത്തെത്തി. ഫത്തേഹ് അലി ഖാനും മർദ്ദനമേറ്റയാളും ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോയും പുറത്തിറക്കി.
'ഇത് ഒരു ഉസ്താദും ശിഷ്യനും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നത്തെക്കുറിച്ചാണ്. അവൻ എന്റെ മകനെപ്പോലെയാണ്. ഒരു ഗുരുവും അവന്റെ ശിഷ്യനും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ്. ഒരു ശിഷ്യൻ എന്തെങ്കിലും നല്ലത് ചെയ്താൽ ഞാൻ അവനെ സ്‌നേഹം കൊണ്ടു പൊതിയും. അവൻ എന്തെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷിക്കുകയും ചെയ്യുമെന്ന് ഫത്തേഹ് അലി ഖാൻ പറഞ്ഞു. സംഭവത്തിന് ശേഷം മാപ്പ് പറഞ്ഞതായും കൂട്ടിച്ചേർത്തു.
Pakistani singer Rahat Fateh Ali khan was caught abusing his servant. Later, he gave an explanation. pic.twitter.com/PC0DawSEsq
— Брат (@B5001001101) January 27, 2024
വിശുദ്ധജലം അടങ്ങിയ ഒരു കുപ്പി താൻ മറ്റൊരു സ്ഥലത്ത് തെറ്റായി വെച്ചതായി മർദ്ദനമേറ്റയാളും സമ്മതിച്ചു. ഇതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. അദ്ദേഹം എനിക്ക് പിതാവിനെ പോലെയാണ്. ഞങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നയാളാണ് അദ്ദേഹം. ഈ വീഡിയോ പ്രചരിപ്പിച്ചത് എന്റെ ഉസ്താദിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഖവാലി മേഖലയിലെ 'ഉസ്താദും ശിഷ്യനും തമ്മിലുള്ള ബന്ധം മറ്റൊരു തരത്തിലാണ് മർദ്ദനമേറ്റയാൾ പറഞ്ഞു.
ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു
അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം