Sorry, you need to enable JavaScript to visit this website.

നിലമ്പൂർ നഞ്ചൻഗോഡ് റെയിൽവേ: വിവരശേഖരണം പുരോഗമിക്കുന്നു

കൽപറ്റ- ഏറെക്കാലമായി കാത്തിരിക്കുന്ന നിലമ്പൂർ-ബത്തേരി-നഞ്ചൻഗോഡ് റെയിൽ പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നതിനും അന്തിമ സ്ഥല നിർണയത്തിനുമുള്ള വിവരശേഖരണം പുരോഗമിക്കുന്നു. അലൈൻമെന്റിനു ഇരുവശവും 300 മീറ്റർ വീതിയിൽ സ്ഥലത്തിന്റെ വിശദമായ പഠനത്തിന് വിവരശേഖരണം ഹെലികോപ്റ്ററിൽ ഘടിപ്പിച്ച ഉപകരണങ്ങൾ വഴിയാണ് നടത്തുന്നത്. ഉപഗ്രഹ സർവേയിലൂടെ പാതയുടെ അലൈൻമെന്റ് നിർണയം നേരത്തേ നടത്തിയിരുന്നു. നിലമ്പൂർ മുതൽ 100 കിലോ മീറ്റർ വിവര ശേഖരണം ഇന്നലെ നടത്തി. കർണാടക ഭാഗത്ത് നഞ്ചൻഗോഡ്  വിവരശേഖരണം നടന്നുവരികയാണ്. ഇതിനു കർണാടക സർക്കാരിന്റെയും വിവിധ കേന്ദ്ര ഏജൻസികളുടെയും അംഗീകാരവും ലഭിച്ചിരുന്നു.
കേരളം വിമുഖത കാട്ടിയതിനെത്തുടർന്ന് കേന്ദ്രം നേരിട്ട് ഫണ്ട് അനുവദിച്ചതിനാലാണ് സതേൺ റയിൽവേ  വിവരശേഖരണം നേരിട്ടു നടത്തുന്നത്.
പദ്ധതിക്കായി താത്പര്യമെടുക്കുന്ന കേന്ദ്ര സർക്കാരിനെ നീലഗിരിവയനാട് എൻ.എച്ച് ആൻഡ്  റയിൽവേ ആക്ഷൻ കമ്മിറ്റി അഭിനന്ദിച്ചു. നിലമ്പൂർനഞ്ചൻഗോഡ് റെയിൽ പദ്ധതി യാഥാർഥ്യത്തോട്  അടുക്കുകയാണെന്നു യോഗം വിലയിരുത്തി. കൺവീനർ അഡ്വ.ടി.എം.റഷീദ് അധ്യക്ഷത വഹിച്ചു.
വിനയകുമാർ അഴിപ്പുറത്ത്, പി.വൈ.മത്തായി, അഡ്വ.ജോസ് തണ്ണിക്കോട്, ജോസ് കപ്യാർമല, വി.മോഹനൻ, ജോയിച്ചൻ വർഗീസ്, സി.അബ്ദുൽറസാഖ്, നാസർ കാസിം, രാജൻ തോമസ്, ജേക്കബ് ബത്തേരി, അനിൽ എന്നിവർ പ്രസംഗിച്ചു.
 

Latest News