Sorry, you need to enable JavaScript to visit this website.

കക്കൂസ് വൃത്തിയാക്കാറുണ്ട്, അതിൽ മഹത്വമുണ്ട്- നാരായണ മൂർത്തി

ന്യൂദൽഹി- സ്വന്തം കക്കൂസ് വൃത്തിയാക്കാറുണ്ടെന്നും എന്നാൽ പുതിയ തലമുറയിൽ പലരും ഇത്തരും പ്രവൃത്തിയെ മോശമായാണ് കാണുന്നതെന്നും ശതകോടീശ്വരനും ഇൻഫോസിസ് സ്ഥാപകനുമായ നാരായണമൂർത്തി. മറ്റുള്ളവരെ ബഹുമാനിക്കാനുള്ള ഏറ്റവും നല്ല വഴികളാണ് അവനവന്റെ കക്കൂസ് വൃത്തിയാക്കുക എന്നത്. ഇക്കാര്യം ഞാൻ എന്റെ കുട്ടികളോട് സൗമ്യമായും സ്‌നേഹത്തോടെയും വിശദീകരിക്കും. കക്കൂസ് വൃത്തിയാക്കുന്നവരെ സമൂഹം നിന്ദ്യരായാണ് കാണുന്നത്. ആരും ആരേക്കാളും വലിയവരല്ല എന്ന തത്വമാണ് കക്കൂസ് വൃത്തിയാക്കുന്നതിലൂടെ നൽകാനാകുന്നത്. 
'എന്റെ കുട്ടികൾ വളരെ ജിജ്ഞാസുക്കളാണ്. അവർ നിരീക്ഷിക്കുകയും ധാരാളം ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുന്നു. ഞാൻ അവരോട് പറയും, ആരും നമ്മളേക്കാൾ ചെറുതല്ല. ദൈവം നമ്മെ വളരെ പ്രയോജനകരമായ അവസ്ഥയിലേക്ക് കൊണ്ടുവന്നുവെന്ന് മാത്രം. 
സമ്പന്ന കുടുംബങ്ങൾ കക്കൂസ് വൃത്തിയാക്കുന്നത് നിരോധിച്ച പോലെയാണ്. കഴിയുന്നിടത്തോളം സമൂഹത്തോട് നീതി പുലർത്താൻ നമുക്ക് സാധിക്കണമെന്നും 78 കാരനായ മൂർത്തി പറഞ്ഞു. തന്റെ രണ്ട് കുട്ടികളും എല്ലാം മനസിലാക്കുന്നവരും ജിജ്ഞാസയുള്ളവരുമാണ്. 
അതേസമയം, താൻ രാഷ്ട്രീയത്തിൽ ചേരുമെന്ന അഭ്യൂഹത്തെ മൂർത്തി തള്ളി. ഇപ്പോൾ കുട്ടികൾക്കും കൊച്ചുമക്കൾക്കുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. സംഗീതം ആസ്വദിക്കാനും ഭൗതികശാസ്ത്രം മുതൽ സാമ്പത്തിക ശാസ്ത്രം വരെയുള്ള വിവിധ വിഷയങ്ങൾ വായിക്കാനുമാണ് താൽപര്യം. പൊതുജനങ്ങളെ സേവിക്കാൻ രാഷ്ട്രീയത്തിൽ ചേരേണ്ട ആവശ്യമില്ലെന്ന് മൂർത്തിയുടെ ഭാര്യയും എഴുത്തുകാരിയുമായ സുധ മൂർത്തിയും പറഞ്ഞു.

Latest News