Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്തനവലുപ്പം കുറക്കാന്‍ ശസ്ത്രക്രിയ നടത്തി, ബ്രസീലിയന്‍ പോപ്പ് താരം നിര്യാതയായി

സ്തനങ്ങളുടെ വലുപ്പവും തടിയും കുറക്കാനുള്ള ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലിയന്‍ പോപ്പ് താരം ഡാനിയേല്‍ ഫൊന്‍സെക്ക മച്ചാഡോ നിര്യാതയായി. 42 വയസ്സായിരുന്നു. ലിപ്പോസക്ഷന്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് പല വിധ സങ്കീര്‍ണതകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടിവയറ്റിലും പുറകിലും ലിപ്പോസക്ഷന്‍ ഓപ്പറേഷനും സ്തനങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയും കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടതോടെ കുരിറ്റിബയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്‌കാര ചടങ്ങുകള്‍ക്ക് ആയിരങ്ങളാണ് തടിച്ചുകൂടിയത്. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ആരാധകരുടെ ബാഹുല്യം കാരണം, വേദി വിശാലമായ സ്ഥലത്തേക്ക് മാറ്റിയതായി കുടുംബം ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.
ശസ്ത്രക്രിയാ പരാജയത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്, ഇതേക്കുറിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ലിപ്പോസക്ഷന്‍ സര്‍ജറിക്കായി ഡാനി ലി ഏകദേശം 4 ലക്ഷം രൂപ ചെലവഴിച്ചിരുന്നത്രെ. ഗായിക ബ്രസീലില്‍ 'I am from the Amazon  എന്ന ഗാനത്തിലൂടെ പ്രശസ്തയായിരുന്നു. ആമസോണ്‍ മഴക്കാടുകളിലെ അഫുവ എന്ന പട്ടണത്തില്‍ ജനിച്ച ഡാനി അഞ്ചാം വയസ്സില്‍ സംഗീത ജീവിതം ആരംഭിച്ചു. കൗമാരപ്രായത്തില്‍ മകാപ്പയിലേക്ക് താമസം മാറി, 'ബന്ദ സെന്‍സകാവോ' ഗ്രൂപ്പില്‍ ചേര്‍ന്നു. ഭര്‍ത്താവ് മാര്‍സെലോ മിറയും ഏഴുവയസ്സുള്ള മകളും ഉണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dani Li (@danili.dl)

Latest News