Sorry, you need to enable JavaScript to visit this website.

VIDEO: നിതീഷ് അന്നു പറഞ്ഞു, എന്‍.ഡി.എയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്

പട്‌ന- കൂറുമാറ്റം പുത്തരിയല്ലാത്ത നിതീഷ് കുമാറിന് പഴയ വാക്കുകള്‍ക്ക് പഴഞ്ചാക്കിന്റെ വില പോലും ഉണ്ടാകില്ല. എന്നാല്‍ ഒന്നും മാഞ്ഞുപോകാത്ത ഇക്കാലത്ത് കൃത്യം ഒരു വര്‍ഷം മുമ്പ് നിതീഷ് നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ തിരിച്ചടിയാകുന്നത്.

എന്‍.ഡി.എയിലേക്ക് പോകുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ് എന്നാണ് നിതീഷ് പറയുന്നത്. ഈ വീഡിയോ നിരവധി രാഷ്ട്രീയ നേതാക്കളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത്. 2023 ജനുവരി 30നായിരുന്നു നിതീഷിന്റെ വാക്കുകള്‍.

നിതീഷ് സാര്‍, രാജ്യത്തെ ഉന്നത നേതാക്കളിലൊരാളായതിനാല്‍ താങ്കള്‍ക്ക് ദീര്‍ഘായുസ് ലഭിക്കാനായി ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ പിതാവായ താങ്കള്‍ മറുകണ്ടം ചാടിയാല്‍ പൊതുജനം എന്തുകരുതും- വീഡിയോ പങ്കുവെച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജീവ് റായി എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.

'അവര്‍ക്കൊപ്പം (ബി.ജെ.പി) പോകുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലത്. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം വ്യാജമാണ്. എന്നെ അവരുടെ ഭാഗത്തേക്ക് എത്തിക്കാനായി തേജസ്വി യാദവിനെതിരെയും അദ്ദേഹത്തിന്റെ പിതാവിനെതിരെയും യാതൊരു കാരണവുമില്ലാതെ കേസെടുക്കുന്നു'- 2023ല്‍ നിതീഷ് പറഞ്ഞു.

നിതീഷ് ഇനി തിരിച്ചുവന്നാലും ഒരിക്കലും സ്വീകരിക്കില്ലെന്ന ബീഹാര്‍ ബി.ജെ.പി നേതാക്കളുടെ വാക്കുകളും ഇപ്പോള്‍ വിസ്മൃതിയിലായി.

Latest News