Sorry, you need to enable JavaScript to visit this website.

ജേണലിസത്തിലും പൊളിറ്റിക്കല്‍ ക്രിമിനലുകള്‍, ദേശാഭിമാനിയെ കുത്തി വീണ്ടും ജി. സുധാകരന്‍

ആലപ്പുഴ- ദേശാഭിമാനിക്കെതിരെ വീണ്ടും ജി. സുധാകരന്‍. ഇടതുപക്ഷ ലേഖകന്റെ പ്രധാന പരിപാടി വെട്ടലാണെന്നും ഓരോരോ സ്ഥാനത്ത് കയറിയിരുന്ന് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുകയാണെന്നും ജി. സുധാകരന്റെ വിമര്‍ശം. ജേണലിസത്തിലും പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ഉണ്ടെന്നും ജി. സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്താലും തന്റെ ഫോട്ടോ ദേശാഭിമാനി ഒഴിവാക്കുമെന്ന ജി. സുധാകരന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് വീണ്ടും പൊതു പൊതുവേദിയില്‍ ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ചത്. മുന്‍പ് തന്റെയും മുതിര്‍ന്ന സി.പി.ഐ നേതാവ് പി.കെ ചന്ദ്രാനന്ദന്റെയും ഫോട്ടോ ഒഴിവാക്കിയതും അതില്‍ ദേശാഭിമാനി ലേഖകനെതിരെ നടപടി എടുത്ത സംഭവവും എടുത്തു പറഞ്ഞ ജി. സുധാകരന്‍ ഇന്നും ജേണലിസത്തില്‍ പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

തനിക്കിനി ഒന്നും നേടാനില്ല. പരമാവധി എല്ലാം ലഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ആകാനുമില്ല. മുഖ്യമന്ത്രിയാകാന്‍ ഇറങ്ങിയ കുറെ പേരുണ്ട്. ആരുടെയും പേരു പറയുന്നില്ലെന്നും ഒളിഞ്ഞും തെളിഞ്ഞുമായിരുന്നു ജി. സുധാകരന്റെ ഒളിയമ്പുകള്‍

താന്‍ നടത്തുന്ന സാമൂഹിക വിമര്‍ശനങ്ങള്‍ പുതിയ കാര്യമല്ല. 50 വര്‍ഷമായി ഇത് പറയുന്നുണ്ടെന്നും ജി. സുധാകരന്‍ പറഞ്ഞു.
വിമര്‍ശിക്കുന്നത് ഞങ്ങളെയാണെന്ന് കൂടെ ഉള്ളവര്‍ക്ക് തോന്നിയാല്‍ അവര്‍ തിരുത്തണം. കമ്മ്യൂണിസ്റ്റുകാരന്‍ അഭിപ്രയം തുറന്ന് പറയണമെന്നാണ് മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. പ്രസംഗത്തിന്റെ പേരില്‍ ആരും ഇതുവരെ താക്കീത് ചെയ്തിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. ആലപ്പുഴ ജില്ലാ എക്‌സൈസ് എംപ്ലോയീസ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യവേയായിരുന്നു ജി. സുധാകരന്റെ പരാമര്‍ശങ്ങള്‍.

 

Latest News