ഹൈദരാബാദ്- വെള്ളിയാഴ്ച അര്‍ധരാത്രി ഉസ്മാനിയ സര്‍വകലാശാല ബിരുദാനന്തര ബിരുദ ലേഡീസ് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ അജ്ഞാതര്‍ വിദ്യാര്‍ഥിനികളെ ആക്രമിച്ചു. അക്രമികളില്‍ ഒരാളെ വിദ്യാര്‍ഥികള്‍ പിടികൂടി കെട്ടിയിട്ടു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ആളെ അറസ്റ്റ് ചെയ്തു. സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ ആശങ്കയെ തുടര്‍ന്ന് പോലീസ് കാമ്പസില്‍ പരിശോധന നടത്തി സുരക്ഷാ വീഴ്ച കണ്ടെത്തി. കാമ്പസിന്റെ പിന്‍ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തി വെളിച്ചം മെച്ചപ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ഡിസിപി നിര്‍ദേശം നല്‍കി.
സുരക്ഷ ലംഘിച്ച് ഹോസ്റ്റലില്‍ പ്രവേശിച്ച അക്രമികളെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഹൈദരാബാദ് നോര്‍ത്ത് സോണ്‍ ഡിസിപി രോഹിണി പ്രിയദര്‍ശിനി ഉറപ്പുനല്‍കി. 'നിയമത്തിന് കീഴില്‍ എല്ലാവരും തുല്യരാണ്, ആരും അതിന് അതീതരല്ല, പ്രതികള്‍ക്കെതിരെ ഞങ്ങള്‍ കേസെടുക്കും. ബാക്കിയുള്ള അക്രമികളെ അറസ്റ്റ് ചെയ്യും.
ഒ.യു സബ് കാമ്പസ് പിജി ഹോസ്റ്റലിലെ ലേഡീസ് ഹോസ്റ്റലിലേക്ക് അക്രമികള്‍ കോമ്പൗണ്ട് മതില്‍ ചാടിക്കടന്നാണ് എത്തിയത്. പുലര്‍ച്ചെ 1:40 ന് പോലീസിനാണ് പോലീസിന് കോള്‍ ലഭിച്ചത്. അപ്പോഴേക്കും വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും ഒരാളെ പിടികൂടിയിരുന്നു.
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല