ന്യൂദല്‍ഹി- മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുന്നണി മാറ്റ നീക്കമുണ്ടാക്കിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ ലാലുവിനെതിരെ കോടതി നീക്കം. ജോലിക്ക് ഭൂമി വാങ്ങിയെന്ന കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മകള്‍ ഹേമ യാദവ് എന്നിവര്‍ക്കാണ് ദല്‍ഹി കോടതി സമന്‍സ് അയച്ചത്. അടുത്ത മാസം ഒമ്പതിന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. ലാലു യാദവും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമര്‍പ്പിച്ച കുറ്റപത്രം ദല്‍ഹി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമന്‍സ്.