ഉത്തര്‍പ്രദേശിലെ വിദൂരഗ്രാമമായ ഫത്തേപൂരില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വാടക സംഘത്തെ ഏല്‍പിച്ച സൗദി പ്രവാസിയെ കണ്ടെത്താനുള്ള ശ്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി ഊര്‍ജിതമാക്കി പോലീസ്. എട്ടു മാസം മുമ്പ് മാത്രം സൗദിയിലെത്തിയ ഛോട്ടുലോധി എന്ന സാദാ തൊഴിലാളിയെയാണ് പോലീസ് അന്വഷിക്കുന്നത്.
തന്റെ സഹോദരനുമായും കുടുംബത്തിലെ മറ്റൊരാളുമായും അവിഹത ബന്ധമുണ്ടെന്ന സംശയത്തെ തടുര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി ഛോട്ടുലോധി ഭാര്യയെ വകവരുത്തിയത്. കൃത്യം നടപ്പാക്കുന്നതിന് തന്റെ ബന്ധുവിന് ഒരു ലക്ഷം രൂപയും വാടകകൊലയാളികള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. ജനുവരി 20ന് ലാലൗലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബസ്താപൂര്‍ ഗ്രാമത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സെപ്ടിക് ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി ടാങ്കില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഫത്തേപൂരിലെ രാധാ നഗര്‍ സ്വദേശികളായ രോഹിത് ലോധി (20), രാമചന്ദ്ര എന്ന പുട്ടു(23), ശിവം എന്ന പഞ്ചം (24)സോനു ലോധി (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍
ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
ഇവരടക്കം അഞ്ച് പേരെ സംശയിക്കുന്നതായി കൊല്ലപ്പെട്ട യുവതിയുടെ പിതാവ് ചുന്നി ലാല്‍ പോലീസിനെ അറിയിച്ചിരുന്നു.
രണ്ടു വര്‍ഷം മുമ്പായിരുന്നു ബിബിപുര്‍ സ്വദേശിയായ ഛോട്ടു ലോധിയുമായി യുവതിയുടെ വിവാഹം. കൊല്ലപ്പെടുന്നതിനു 15 ദിവസം മുമ്പ് യുവതി സ്വന്തം വീട്ടിലെക്ക് മടങ്ങി എത്തിയ വിവരവും ചുന്നി ലാല്‍ പോലീസിനു നല്‍കി.
ജനുവരി 15 ന് ഭര്‍തൃ ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചംഗം സംഘം രണ്ട് മോട്ടോര്‍ ബൈക്കുകളിലായി വീടിനു സമീപമെത്തി. ഇവരില്‍ മദ്യലഹരിയിലായിരുന്ന നന്‍കൂ, സോനു എന്നിവര്‍ യുവതിയെ സന്ദര്‍ശിച്ച് സമീപത്തെ ചന്തയിലേക്ക് കൊണ്ടുപോയി. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മകള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ നന്‍കൂവും സോനുവും കൈമലര്‍ത്തിയെന്ന് പിതാവ് പോലീസിനോട് പറഞ്ഞു.
പ്രതികളായ പുട്ടു, നന്‍കൂ,സോനു, രോഹിത് , ശിവം എന്നിവര്‍ മകളെ ടാങ്കില്‍ ഇറക്കിയശേഷം എറിഞ്ഞു കൊന്നതാണെന്ന് പിതാവ് ചുന്നി ലാല്‍ ആരോപിച്ചു.
യുവതി കൂട്ടബലാത്സംഗത്തിനിരയായെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് ഛോട്ടു ലോധി, ഭര്‍തൃ ബന്ധു സൂരജ് ലോധി എന്ന നന്‍കൂ ലോധി എന്നിവരെ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയത്.
സൗദിയില്‍നിന്ന് ഛോട്ടു ലോധിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയ പോലീസ് ബന്ധു നന്‍കൂ ലോധിയെ കണ്ടെത്താനുള്ള അന്വേഷണവും തുടരുകയാണ്.
കൊല്ലപ്പെട്ട യുവതിക്ക് ഭര്‍ത്താവിന്റെ ഒരു സഹോദരനുമായും മറ്റൊരു കുടുംബാംഗവുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിപ്പെട്ടതായി ഫത്തേപൂര്‍ പോലീസ് സൂപ്രണ്ട് ഉദയ്ശങ്കര്‍ സിംഗ് പറഞ്ഞു.
ഭാര്യയുടെ അവിഹിത ബന്ധമാണ് വിദേശത്തിരുന്ന് കൊലപാതകം ആസൂത്രണം ചെയ്യാന്‍ ഭാര്‍ത്താവ് ഛോട്ടു ലോധിയെ പ്രേരിപ്പിച്ചത്. മൂന്ന് ലക്ഷം രൂപ വാഗ്ദനം ചെയ്ത പ്രതി ജനുവരി 15 ന് 36,000 രൂപ നന്‍കുവിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. നാല് വാടക കൊലയാളികളെ കണ്ടെത്തി നന്‍കൂ മുന്‍കൂര്‍ തുകയായി 15,000 രൂപ വീതം ട്രാന്‍സ്ഫര്‍ ചെയ്തു.
എട്ട് ലക്ഷം രൂപയുടെ വസ്തു വില്‍പന നടത്തിയാണ് എട്ടു മാസം മുമ്പ് ഛോട്ടു ലോധി സൗദിയിലേക്ക് പോയതെന്ന് എസ്.പി പറഞ്ഞു. ലേബറായി ജോലി ചെയ്യുന്ന ഇയാളെ കണ്ടെത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രലയം വഴി ശ്രമം ഊര്‍ജിതമാക്കിയ പോലീസ് നാട്ടിലുള്ള നന്‍കുവിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്.