Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മൂന്നര മണിക്കൂര്‍,  സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വരവായി 

ലണ്ടന്‍- ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്ക് വരെ വെറും മൂന്നര മണിക്കൂറിനുള്ളില്‍ എത്താനാവുന്ന സൂപ്പര്‍ സോണിക് വിമാനങ്ങള്‍ വരുന്നു. യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ' ബൂം സൂപ്പര്‍സോണിക് ' കമ്പനിയാണ് ഇതിന് പിന്നില്‍. പദ്ധതിയുടെ ആദ്യ പതിപ്പും ലോകത്തെ ആദ്യ സ്വകാര്യ നിര്‍മ്മിത സൂപ്പര്‍സോണിക് ജെറ്റുമായ ബൂം എക്‌സ്.ബി - 1  അഥവാ 'ബേബി ബൂം' വിമാനത്തെ കമ്പനി 2020ല്‍ അവതരിപ്പിച്ചിരുന്നു. 21 മീറ്റര്‍ നീളമുള്ള ഈ വിമാനത്തിന്റെ പരീക്ഷണ പറക്കലുകള്‍ ഈ വര്‍ഷം നടത്താനാണ് പദ്ധതി. മണിക്കൂറില്‍ 1,600 കിലോമീറ്റര്‍ ദൂരം വിജയകരമായി പിന്നിടാനായാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ബൂം ബൂം എക്‌സ്.ബി - 1 വിമാനങ്ങള്‍ കമ്പനി നിര്‍മ്മിക്കും. തുടര്‍ന്ന് 55 പേര്‍ക്ക് സഞ്ചരിക്കാവുന്ന കൊമേഴ്ഷ്യല്‍ സൂപ്പര്‍സോണിക് വിമാനം നിര്‍മ്മിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ഈ വിമാനത്തിന് ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള 5,585 കിലോമീറ്റര്‍ ദൂരം മൂന്നര മണിക്കൂര്‍ കൊണ്ട് പിന്നിടാന്‍ സാധിക്കും. സാധാരണ കൊമേഴ്ഷ്യല്‍ വിമാനങ്ങള്‍ ആറുമണിക്കൂറിലേറെ സമയം കൊണ്ടാണ് ഈ ദൂരം താണ്ടുന്നത്. 'ബൂം ഓവര്‍ചര്‍ ' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനത്തിന് കോണ്‍കോര്‍ഡ് വിമാനത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. 2000ല്‍ എയര്‍ ഫ്രാന്‍സ് ഫ്‌ലൈറ്റ് 4590 തകര്‍ന്ന് 109 പേര്‍ മരിച്ചതോടെ സൂപ്പര്‍ സോണിക് വിമാനമായ കോണ്‍കോര്‍ഡ് പറക്കല്‍ നിറുത്തുകയായിരുന്നു. 2029 ഓടെ ഓവര്‍ചറിനെ അവതരിപ്പിക്കാനാണ് ബൂം സൂപ്പര്‍ സോണിക് കമ്പനി ലക്ഷ്യമിടുന്നത്.

Latest News