Sorry, you need to enable JavaScript to visit this website.

വീട്ടിലിരുന്നുപോലും പ്രാര്‍ഥിക്കാന്‍ കഴിയുന്നില്ല, യു.പിയിലെ ക്രിസ്ത്യാനികള്‍ അതീവ ദയനീയാവസ്ഥയില്‍

ന്യൂദല്‍ഹി- രാജ്യത്ത് നടക്കുന്ന ക്രിസ്ത്യന്‍ വേട്ടക്കെതിരെ രൂക്ഷ വിമര്‍ശവുമായി കത്തോലിക്ക സഭ. ഉത്തര്‍പ്രദേശിലാണ് ഏറ്റവും വലിയ വേട്ട നടക്കുന്നതെന്നും ഈ മാസം 24 വരെ പാസ്റ്റര്‍ന്മാരുള്‍പ്പടെ 17 ക്രൈസ്തവ വിശ്വാസികളാണ് മതപരിവര്‍ത്തന നിരോധ നിയമപ്രകാരം അറസ്റ്റിലായതെന്നും യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സി
(യു.സി.എന്‍.എ) റിപ്പോര്‍ട്ട് ചെയ്തു. വീടുകളില്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നവരെപ്പോലും പോലീസ് പിടിച്ചു കൊണ്ടുപോകുകയാണെന്നും യാതൊരു സംരക്ഷണവും ആശ്വാസ നടപടികളും ഉണ്ടാവുന്നില്ലെന്നും യു.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസിന്റേയും മാധ്യമങ്ങളുടേയും പ്രവൃത്തികള്‍മൂലം സാധാരണക്കാരായ നാട്ടുകാര്‍ പോലും ക്രിസ്ത്യാനികളെ സംശയത്തോടെയാണ് കാണുന്നതെന്ന്  വാരാണസിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മിഷനറി സൊസൈറ്റി വക്താവ് ഫാ. ആനന്ദ് മാത്യു പറഞ്ഞു. മുഖ്യധാര സഭകളും പ്രബലരായ കത്തോലിക്ക സഭാ നേതൃത്വവും മൗനം പാലിക്കയാണെന്നും അദ്ദേഹം കൂറ്റപ്പെടുത്തി.
ഇത്രയേറെ അതിക്രമങ്ങളുണ്ടായിട്ടും ഭരണകൂടം പതിവ് മൗനത്തിലാണ്. ഹിന്ദുത്വ ശക്തികളുടെ ഭീഷണി മൂലം ആരാധന നടത്താനോ, പ്രാര്‍ഥിക്കാനോ കഴിയാത്ത സാഹചര്യമാണ് യു.പിയില്‍ നിലനിക്കുന്നതെന്ന് ഒരു സഭാ നേതാവിനെ ഉദ്ധരിച്ച്  വാര്‍ത്താ ഏജന്‍സി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തിച്ചിരുന്ന പാസ്റ്റര്‍ന്മാരില്‍ ഒട്ടുമിക്ക പേരും പ്രാര്‍ഥനായോഗങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഏതെങ്കിലും വീട്ടിലോ പൊതുസ്ഥലത്തോ ആരാധനയോ, പ്രാര്‍ഥനയോ നടത്തിയാല്‍ പ്രാദേശിക മാധ്യമങ്ങള്‍ മതപരിവര്‍ത്തന ശ്രമമായി ചിത്രീകരിച്ച് പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയാണെന്നും ഫാ. ആനന്ദ് മാത്യു പറഞ്ഞു.

 

Latest News