പട്‌ന- ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണക്കത്ത് കിട്ടിയാലുടന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കും. അത് ഇന്ന് രാത്രി തന്നെ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ബി.ജെ.പിയുടെ പിന്തുണക്കത്ത് പ്രതീക്ഷിക്കുകയാണ് അദ്ദേഹം.
രാത്രി വൈകിയാലും ഗവര്‍ണറെ സന്ദര്‍ശിച്ച് രാജിക്കത്ത് നല്‍കുകയും നാളെത്തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയുമാണ് ഗവര്‍ണറുടെ ലക്ഷ്യം. ഫെബ്രുവരി അഞ്ചിന് നിയമസഭ ബജറ്റ് സമ്മേളനം ചേരുമ്പോള്‍ വിശ്വാസം തെളിയിക്കാമെന്നതാണ് നിലപാട്.
ജെഡിയു പിളര്‍ത്തി നിതീഷിന്റെ ശ്രമം പരാജയപ്പെടുത്താനുള്ള ലാലുപ്രസാദിന്റെ നീക്കത്തിന് തിരിച്ചടി ലഭിച്ചിട്ടുണ്ട്. ഏതാനും കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒപ്പം നിര്‍ത്തിയാണ് നിതീഷ് ലാലുവിന്റെ നീക്കത്തിന് തടയിട്ടത്. പോരാട്ടമില്ലാതെ കീഴടങ്ങിയെന്ന ദുഷ്‌പേര് ഒഴിവാക്കാനാണ് ലാലുവിന്റെ തന്ത്രമെന്നും രാഷ്ട്രീയകേന്ദ്രങ്ങള്‍ കരുതുന്നു.