Sorry, you need to enable JavaScript to visit this website.

മതേതരത്വം മരീചികയാവുമ്പോൾ

ഇന്നലെ ന്യൂദൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലെ ഒരു ഫ്ളോട്ട്

മഹാത്മാ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുള്ള ഒരു കാര്യം പ്രത്യേകമായി ഓർമിക്കേണ്ടതുണ്ട്. 'രാഷ്ട്രീയവും മതവും ഒരിക്കലും യോജിക്കാൻ പാടില്ല. രാഷ്ട്രീയം വേറെ, മതം വേറെ. മതത്തെ രാഷ്ട്രീയത്തിൽ കലർത്തരുത്' എന്ന്. വളരെ ദീർഘവീക്ഷണത്തോടെ പറഞ്ഞതാണിത്. ഇത്രയധികം മതങ്ങളും വൈവിധ്യങ്ങളുമുള്ള ഈ രാജ്യത്ത് അതാപത്താണെന്ന് അദ്ദേഹം മനസ്സിലാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നടത്തുക വഴി, രാജ്യത്ത് അന്തഃഛിദ്രം വളർത്തുകയും ഐക്യം തകർക്കുകയും ചെയ്യുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. മതങ്ങളുടെ അതിപ്രസരം, രാഷ്ട്രീയത്തിൽ മതങ്ങൾക്കുള്ള സ്വാധീനം എന്നിവ കുറച്ചുകൊണ്ടു വരികയാണു വാസ്തവത്തിൽ വേണ്ടത്. ഇത്രയധികം മതങ്ങളുള്ള രാജ്യത്ത് മതത്തെ രാഷ്ട്രീയത്തിലേക്കും തിരിച്ചും കൊണ്ടുവരുന്നതു ജനങ്ങൾ തമ്മിൽ വിഘടിക്കാനും ഐക്യബോധം തകരാനും കാരണമാകും. അതിനാലാണ്, ദീർഘവീക്ഷണമുള്ള നേതാക്കൾ രാജ്യം ഏതു വഴിയാണു പോകേണ്ടതെന്ന് നേരത്തേ തീരുമാനിച്ചത്. മതേതരത്വം വെറുമൊരു വാക്കല്ല, ഭരണഘടനയുടെ ജീവനാഡിയാണ്.



രാജ്യം 75ാം റിപ്പബ്ലിക് ദിനമാഘോഷിക്കുമ്പോൾ വസ്തുതാപരമായ ചില തിരിച്ചറിവുകളിലേക്ക് ഇന്ത്യൻ ജനത എത്തിപ്പെടുകയാണ്. ഭരണഘടനയിൽ മൂല്യശോഷണം വന്നിരിക്കുന്നു എന്ന് വിലയിരുത്തുന്ന ഒരു ജനസഞ്ചയത്തെയാണ് നമുക്കു കാണാൻ കഴിയുന്നത്. മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയാണ് നമ്മുടെ ഭരണഘടന രാജ്യത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഒരാശയത്തെ മൂർത്ത രൂപമാക്കി മാറ്റിയത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു, ഡോ. ബി.ആർ. അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയ പ്രഗൽഭരായ വ്യക്തികളാണ്. ഇന്ത്യ മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയി വളർന്നുവരണമെന്നതു നെഹ്‌റുവിന്റെ കാഴ്ചപ്പാടായിരുന്നു. അതിനു വേണ്ട എല്ലാ വ്യവസ്ഥകളും നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ ആധുനിക രാഷ്ട്രമായി വളർന്നു വരണം എന്നതായിരുന്നു നെഹറുവിന്റെ ലക്ഷ്യം.
വൈവിധ്യങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തെ സ്വാതന്ത്ര്യം നേടി ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരുമിച്ചു നിർത്തുന്നത്. പലതരം ഭാഷകൾ, സംസ്‌കാരം, ഭൂപ്രകൃതി, ഭക്ഷണം, വസ്ത്ര രീതി, മതം, ജീവിത ശൈലി അങ്ങനെ തുടങ്ങി എല്ലാംകൊണ്ടും ഇന്ത്യാ ഉപഭൂഖണ്ഡം വൈവിധ്യങ്ങളാൽ സമൃദ്ധമാണ്. ഇത്രയും വൈവിധ്യങ്ങൾ കൊണ്ട് ഒരു രാജ്യം മുന്നോട്ട് പോകുന്നത്, അവിടുത്തെ ജനങ്ങൾക്ക് തുല്യത ഉറപ്പാക്കുന്നതെല്ലാം ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട് എന്നതുകൊണ്ട് മാത്രമാണ്. ഇൻക്ലൂസീവ്‌നെസ്സ് എന്നത് തന്നെയാണ് ഭരണഘടനയുടെ കാതൽ. എല്ലാ വിഭാഗം ആളുകളെയും ഭരണഘടന അതിന്റെ കീഴിൽ ഉൾക്കൊള്ളുന്നുണ്ട്.
നമ്മുടെ പുതിയ തലമുറയ്ക്കു സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ അതു നയിച്ച ഗാന്ധിജി ഉൾപ്പെടെയുള്ള സമര സേനാനികളെക്കുറിച്ചോ നെഹ്‌റുവിന്റെ ദർശനത്തെക്കുറിച്ചോ ഇന്ത്യൻ ഭരണഘടനയെക്കുറിച്ചോ ഒന്നും തന്നെ വ്യക്തമായ കാഴ്ചപ്പാടില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പം കൊണ്ടായിരിക്കാം ഇത്. രാജ്യത്തിന്റെ പൂർവ ചരിത്രത്തെക്കുറിച്ചു വലിയ പിടിപാടില്ലാത്തവരാണു പുതിയ തലമുറ എന്ന് പറയേണ്ടതില്ലല്ലോ. പുതുതലമുറയിൽ പലരും മോശം സ്വാധീനത്തിന്റെ ഇരകളാകുന്നുണ്ട്. 
നമ്മുടെ മനസ്സ് സങ്കുചിതമായി മാറുന്നോയെന്നാണ് സംശയം. സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുമിപ്പിച്ചിരുന്നു. വൈകാരികമായ ഒരുമിപ്പിക്കലായിരുന്നു അത്. വൈകാരികൈക്യം ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ രാജ്യത്തെ ജനങ്ങളെല്ലാം ഒന്നാണ്, ആരും ഭിന്നരല്ല എന്ന ആശയത്തിലൂന്നി വികാരപരമായ ഒരുമ സൃഷ്ടിക്കാൻ ഗാന്ധിജിക്കു സാധിച്ചു.
അന്നുണ്ടാക്കിയ വൈകാരികൈക്യം ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. മതത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ജനങ്ങൾ വിഭജിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. ഇടുങ്ങിയ, വിഭാഗീയ ചിന്താഗതി ശക്തിപ്പെടുന്നു. ഇതര മതത്തെ ഒതുക്കാനുള്ള പ്രവണതയുൾപ്പെടെ ഇപ്പോൾ കൂടുതലായി കാണാനുണ്ട്. നെഹ്‌റു ഉൾപ്പെടെയുള്ളവർ കാണിച്ചു തന്ന പാതയിൽനിന്ന് ഇന്ത്യൻ സമൂഹം മാറുന്നത് ആശങ്കയോടെയാണ് കാണേണ്ടത്. മതേതരത്വത്തിന്റെ പാതയിൽനിന്നു നമുക്കു മാറാൻ സാധ്യമല്ല. ഇക്കാര്യം പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തികച്ചും മതേതരത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യക്കു നിലനിൽക്കാൻ കഴിയൂ. ഭരണകൂടത്തിനു മതമില്ല എന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാനം. ഭരണകൂടം ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതാണത്.
എല്ലാ മതങ്ങൾക്കും തുല്യ പ്രധാന്യം നൽകുകയും രാജ്യത്ത് ഒരു ഔദ്യോഗിക മതം ഇല്ലാതിരിക്കുകയും ചെയ്താൽ അതിനെയാണ് മതേതര രാഷ്ട്രം എന്ന് പറയുന്നത്. ഇന്ത്യയിൽ മതേതരത്വം എന്ന ആശയം മതങ്ങളോടുള്ള നിസ്സംഗത എന്ന അർഥത്തിലല്ല ഉപയോഗിക്കുന്നത്. മറിച്ച് എല്ലാ മതങ്ങളോടും തുല്യമായി പെരുമാറുക എന്നതാണ് അർഥമാക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം വിവേചനം കാണിക്കുന്നത് ഭരണഘടന കർശനമായിത്തന്നെ നിരോധിച്ചിരിക്കുന്നു. മതേതരത്വം എന്ന പദം ഇന്ത്യൻ ഭരണഘടനയിലെ ആമുഖത്തിൽ കൂട്ടിച്ചേർത്തത് 1976 ൽ 42ാം ഭരണഘടന ഭേദഗതി പ്രകാരമാണ്. 
'ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും; അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും; ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും; അവരുടെയെല്ലാവരുടെയുമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും സുനിശ്ചിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടന നിർമാണ സഭയിൽ ഈ 1949 നവംബർ 26 ാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കു തന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു...'
ഭരണഘടന നിലവിൽ വരുന്നത് 1950 ജനവരി 26 നാണ്. ഭരണഘടന സ്വീകരിക്കപ്പെട്ട നവംബർ 26 ന് ഇന്ത്യയിൽ ദേശീയ ഭരണഘടന ദിനവും ദേശീയ നിയമ ദിനവുമായി ആചരിക്കുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയത്ത് 395 അനുഛേദങ്ങളും (ആർട്ടിക്കിൾ), 8 പട്ടികകളും (രെവലറൗഹല), 22 ഭാഗങ്ങളും (ുമൃ)േ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അത് 445 ആർട്ടിക്കിളുകളും 12 പട്ടികകളും 25 ഭാഗങ്ങളുമായി മാറിയിട്ടുണ്ട്. 1929 ഡിസംബർ 31 അർധരാത്രി ലാഹോർ കോൺഗ്രസ് സമ്മേളനത്തിൽ പാസാക്കിയ പൂർണ സ്വരാജ് തീരുമാനത്തെ തുടർന്ന് 1930 ജനുവരി 26 ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുകയുണ്ടായി. ഇതിന്റെ ഓർമയ്ക്കായിട്ടാണ് പിന്നീട് ജനുവരി 26 ന് റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരഞ്ഞെടുത്തത്.
ഇന്ത്യൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ സംസ്‌കാര സമ്പന്നതയും സഹിഷ്ണുതയുമുള്ള ഒരു ജനതയുടെ ജീവിതമാണ് നമുക്ക് മുമ്പിൽ ചുരുളഴിയുന്നത്. നാനാത്വത്തിൽ ഏകത്വം ഈ സംസ്‌കാരത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നു. വ്യത്യസ്ത ജാതിമത ഇസങ്ങളാൽ സമ്പന്നമായ ഭാരതം ഒരുമയിൽ എന്നും മുൻപന്തിയിൽ തന്നെയായിരുന്നു.
ജൈന, ബുദ്ധ തത്വങ്ങൾ അലയടിച്ച മണ്ണിൽ സർവമത സമ്മേളനങ്ങൾ വിളിച്ചുകൂട്ടി നന്മയറിയാനും ഉൾക്കൊള്ളാനും താൽപര്യം കാണിച്ചവരാണ് പുരാതന ഭാരതീയർ. വേദങ്ങളും ഉപനിഷത്തുകളും ഐതിഹാസിക ഗ്രന്ഥങ്ങളും ജന്മം കൊണ്ട മണ്ണിൽ ജൈനനും ബുദ്ധനും ശ്രീശങ്കരാചാര്യരും തങ്ങളുടെ പാദസ്പർശം കൊണ്ട് ചരിത്രമെഴുതിച്ചേർത്തു. പിൽക്കാലത്ത് പുതിയ ചരിത്ര താളുകൾ തുന്നിക്കൂട്ടി മുഗൾ ചക്രവർത്തിമാരും മാതൃക ജീവിതം സമ്മാനിച്ചു. മിഷനറിമാരും തങ്ങളുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. ഇവരെല്ലാം ഒന്നായി ഒട്ടനവധി മഹാത്ഭുതങ്ങളും സൗധങ്ങളും നമ്മുടെ വിരിമാറിൽ പണിതുയർത്തി. എന്നാൽ ആധുനിക ഇന്ത്യാചരിത്രം നമുക്ക് മുന്നിൽ തുറന്നുവെക്കുന്നത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമാർന്ന മതാന്ധത ബാധിച്ച കാഴ്ചപ്പാടാണ്.മഹാത്മാ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുള്ള ഒരു കാര്യം പ്രത്യേകമായി ഓർമിക്കേണ്ടതുണ്ട്. 'രാഷ്ട്രീയവും മതവും ഒരിക്കലും യോജിക്കാൻ പാടില്ല. രാഷ്ട്രീയം വേറെ, മതം വേറെ. മതത്തെ രാഷ്ട്രീയത്തിൽ കലർത്തരുത്' എന്ന്. വളരെ ദീർഘവീക്ഷണത്തോടെ പറഞ്ഞതാണിത്. ഇത്രയധികം മതങ്ങളും വൈവിധ്യങ്ങളുമുള്ള ഈ രാജ്യത്ത് അതാപത്താണെന്ന് അദ്ദേഹം മനസ്സിലാക്കി. 
മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നടത്തുക വഴി, രാജ്യത്ത് അന്തഃഛിദ്രം വളർത്തുകയും ഐക്യം തകർക്കുകയും ചെയ്യുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. മതങ്ങളുടെ അതിപ്രസരം, രാഷ്ട്രീയത്തിൽ മതങ്ങൾക്കുള്ള സ്വാധീനം എന്നിവ കുറച്ചുകൊണ്ടു വരികയാണു വാസ്തവത്തിൽ വേണ്ടത്. ഇത്രയധികം മതങ്ങളുള്ള രാജ്യത്ത് മതത്തെ രാഷ്ട്രീയത്തിലേക്കും തിരിച്ചും കൊണ്ടുവരുന്നതു ജനങ്ങൾ തമ്മിൽ വിഘടിക്കാനും ഐക്യബോധം തകരാനും കാരണമാകും. അതിനാലാണ്, ദീർഘവീക്ഷണമുള്ള നേതാക്കൾ രാജ്യം ഏതു വഴിയാണു പോകേണ്ടതെന്ന് നേരത്തേ തീരുമാനിച്ചത്. മതേതരത്വം വെറുമൊരു വാക്കല്ല, ഭരണഘടനയുടെ ജീവനാഡിയാണ്.
മനുഷ്യരെ ഏറ്റവും കൂടുതലായി സ്വാധീനിക്കുന്ന രണ്ടു സംഗതികളാണ് മതവും രാഷ്ട്രീയവും. ഇവ നെഗറ്റീവായ പാതയിലൂടെ സഞ്ചരിച്ചാൽ എന്തായിരിക്കും അവസ്ഥ? അതിന്റെ ഫലമാണ് രാജ്യത്ത് ഇന്ന് നമ്മൾ കാണുന്ന പ്രശ്‌നങ്ങളൊക്കെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപാധിയായാണ് ഇന്ന് മതങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൊണ്ടുനടക്കുന്നത്. രാഷ്ട്രത്തലവന്മാരായാലും പ്രധാനമന്ത്രിമാരായാലും മറ്റു ഭരണത്തലവന്മാരായാലും അവരെല്ലാം അവരവരുടെ മതങ്ങളുടെ ആചാരങ്ങളിൽ പൂർണമായി പങ്കുകൊണ്ട്, മതവിശ്വാസികളുടെ മനസ്സിൽ നല്ല അഭിപ്രായമുണ്ടാക്കും. ഇതിന് മറ്റ് അർത്ഥതലങ്ങൾ കൂടിയുണ്ട്. 
മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നൽകാനാണ് ഇത് ഉപകരിക്കുന്നത്.  ക്ഷേത്രമുണ്ടാക്കുന്നതാണ്, ആരാധനാലയം ഉണ്ടാക്കുന്നതാണു മതം എന്നു ജനങ്ങളെക്കൊണ്ടു വിശ്വസിപ്പിച്ച്, അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് പാർട്ടികൾ. മാറിയിരുന്ന് അതിനെപ്പറ്റി ചിന്തിക്കാൻ നമുക്കു കഴിയുന്നില്ല. അതിന്റെ ചുഴിയിൽ പെട്ടിരിക്കുകയാണ്, ഒരു സമൂഹമാകെ ഈ ചുഴിയിൽ കിടന്നു കറങ്ങുമ്പോൾ അതിൽനിന്നു രക്ഷപ്പെടുകയെന്നതു വലിയ പ്രയാസമാണ്. ആ രീതിയിലൊരു ഉണർവ് രാജ്യത്തിനുണ്ടാകണം.
നമ്മളെല്ലാം ഒന്നാണ് എന്ന ഐക്യബോധം ജനങ്ങൾക്കിടയിൽ ഉണ്ടാകണം. ആരും ആരേക്കാളും മികച്ചവരല്ല, ആരും ആരേക്കാളും മോശക്കാരുമല്ല, എല്ലാവരും ഒരുപോലെയാണ് എന്ന ചിന്താഗതി നമ്മുടെ മനസ്സിൽ വളർന്നുവന്നേ പറ്റൂ. ഈ ചിന്ത വളർത്തിയെടുക്കുക എന്നതാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദൗത്യം. പക്ഷേ, ആ ദൗത്യം നിറവേറ്റാൻ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊന്നിനും കഴിയുന്നില്ലെന്നതു പരിതാപകരമാണ്. എല്ലാവരും അവരവരുടേതായ അജണ്ടകൾ കൊണ്ട്, കൊച്ചുകൊച്ചു രാഷ്ട്രീയം കളിച്ച് മുന്നോട്ടു നീങ്ങുന്നു എന്നേയുള്ളൂ. ആർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടില്ലാതെ മുന്നോട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
മാറിക്കൊണ്ടിരിക്കുന്ന ലോകത്തിൽ മനുഷ്യത്വം പാടേ നശിക്കുകയും മാനുഷിക മൂല്യങ്ങൾക്ക് വില പറയുകയും ചെയ്യുമ്പോൾ മതേതര സ്‌നേഹികൾ ഒന്നിക്കേണ്ടതായിട്ടുണ്ട്. അതിനായി നമ്മുടെ പിതാമഹൻമാർ കാത്തുസൂക്ഷിച്ച സ്‌നേഹവും സൗഹാർദവും വീണ്ടുമിവിടെ വളർത്തിയെടുക്കണം. മാത്രവുമല്ല, വിദ്യാഭ്യാസം കൊണ്ട് ശക്തരായ പ്രതികരണ ശേഷിയുള്ള തലമുറയെ കെട്ടിപ്പടുക്കാനും സാധ്യമാകേണ്ടതുണ്ട്. 
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മുന്നോട്ട്‌വെച്ച സമത്വ സുന്ദരമായ ഇന്ത്യ എന്ന ആശയം കൂടുതൽ മികവുറ്റതാക്കാൻ നാം ആർജിക്കുന്ന വിദ്യക്ക് സാധിക്കണം. മതേതര സുന്ദര ഭാരതം കെട്ടിപ്പടുക്കുവാനും ബഹുസ്വരത നിലനിർത്തുവാനും നമുക്കൊരുമിച്ച് പ്രവർത്തിക്കാം.

Latest News