കോട്ടയം-അപൂർവ രോഗം ബാധിച്ച കുട്ടികളെ വളർത്താൻ വഴിയില്ല. അധികൃതരും കണ്ണടയ്ക്കുന്നു. ദയാവധത്തിന് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി അമ്മ. പാലാ കൊഴുവനാൽ പഞ്ചായത്തിലെ സ്മിത ആന്റണിയാണ് ഉദ്യോഗസ്ഥ തലത്തിൽ നിനുള്ള നടപടി മൂലം ദുരിതത്തിലായത്. കൊഴുവനാൽ സ്വദേശികളായ സ്മിത മനു ദമ്പതികളാണ് ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഇവരുടെ മൂന്നു കുട്ടികളിൽ ഇളയ രണ്ടു കുട്ടികൾക്ക് ശബ്ദിക്കാൻ പോലും കഴിയാത്ത അപൂർവ്വ രോഗമാണ്. ഒൻപത് വയസുള്ള മൂത്ത കുട്ടിക്ക് അപൂർവ്വ രോഗത്തോടൊപ്പം 90% ഓട്ടിസവും കൂടിയുള്ള ഇന്ത്യയിലെ ഏക കുട്ടിയാണ്.
ഇവരുടെ ചികിത്സയ്ക്കും സംരക്ഷണ ത്തിനുമായി സ്മിതയ്ക്ക് ജോലി നൽകാൻ 2022-ൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു എന്നാൽ ഫയൽ മേൽ തട്ടിലേക്ക് അയച്ചത് ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണെന്ന് സ്മിത പറഞ്ഞു. സർക്കരിൽ നിന്നു കുട്ടികളെ സംരക്ഷിക്കാൻ യാതൊരും സഹായവും കിട്ടാതെ വന്നതോടെ കിടപ്പാടം ജപ്തിയിലെത്തിയ കുടുംബം ദയാവധത്തിന് കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. അഭിഭാഷകനെ കണ്ടു സംസാരിച്ചു. പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വേണ്ടത് ചെയ്യാത്ത തിന്റെ കാരണമെന്താണ് എന്നറിയില്ലെന്നും സ്മിത പറയുന്നു.
കുടുബശ്രീയിൽ ചേർക്കാനും അംഗമാക്കാൻ പോലും അതുവദിച്ചില്ലെന്നും സ്മിത കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയും എം എൽ എയുമടക്ക മുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും സഹായിച്ചില്ല. കുട്ടികൾക്ക് ചികിത്സ നൽകാനും സംരക്ഷിക്കാനും ഒരു ജോലി ലഭ്യമാക്കാൻ സർക്കർ തയാറാകണ മെന്നാണ് ആവശ്യ പ്പെടുന്നത്. അല്ലെങ്കിൽ ദയാവധത്തിന് മുന്നോട്ടു പോകാതെ വഴിയില്ല
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്ത്താവിന് സഹിച്ചില്ല