Sorry, you need to enable JavaScript to visit this website.

ഉത്തരാഖണ്ഡിലെ മദ്രസകളിൽ ശ്രീരാമന്റെ ജീവിതകഥയും പഠിപ്പിക്കും

- ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരണമെന്നും വഖഫ് ബോർഡ് ചെയർമാൻ
ഡെറാഡൂൺ -
ഉത്തരാഖണ്ഡിലെ മദ്രസകളിൽ ശ്രീരാമന്റെ ജീവിത കഥയും പഠിപ്പിക്കും. ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്ത മദ്രസകളിലാണ് ശ്രീരാമന്റെ കഥ സിലബസിന്റെ ഭാഗമാക്കാൻ നീക്കമുള്ളത്. ഈ വർഷം മാർച്ചിൽ ആരംഭിക്കുന്ന സെഷനിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിനെ ഉദ്ധരിച്ച് പി.ടി.ഐ റിപോർട്ട് ചെയ്തു. 
 ഉത്തരാഖണ്ഡ് വിദ്യാഭ്യാസ ബോർഡിന്റെ മാർഗനിർദേശം അടിസ്ഥാനമാക്കിയുള്ള നവീകരിച്ച സിലബസ് ഉത്തരാഖണ്ഡ് വഖഫ് ബോർഡിൽ അഫിലിയേറ്റ് ചെയ്ത 117 മദ്രസകളിലാണ് ആദ്യം നടപ്പാക്കുക. മദ്രസാ ബോർഡിന് കീഴിലുള്ള 415 മദ്രസകളിൽ ഈ തീരുമാനം ഇപ്പോൾ ബാധകമല്ല. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥയും മദ്രസാ വിദ്യാർത്ഥികൾ പഠിക്കണം. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Latest News