പത്തനംതിട്ട- എം.സി റോഡിലെ സ്ഥിരം അപകടമേഖലയില്‍ ഇന്ന് പുലര്‍ച്ചെ ഒരു അപകടം കൂടി.പന്തളം കുരമ്പാല അമ്പലത്തിനാല്‍ ചുരപ്പടിയിലാണ് വെളുപ്പിനെ ഒരു മണിയോടെ ലോറി മറിഞ്ഞത്. സിമന്റ്കട്ടയുമായി തിരുവനന്തപുരത്തു നിന്നും പന്തളത്തേക്ക് വരികയായിരുന്നു ലോറി. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എംസി റോഡില്‍ ഇവിടെ അപകടം പതിവാകുകയാണ്. നവീകരണ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കുരമ്പാലയില്‍ അപകടങ്ങള്‍ പതിവാകുന്നതിന് കാരണമായി നാട്ടുകാര്‍ ആരോപിക്കുന്നത്. അടൂര്‍ മുതല്‍ പന്തളം വരെയാണ് അപകടം സ്ഥിരമായി നടക്കുന്നത്.