Sorry, you need to enable JavaScript to visit this website.

ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം പിൻവലിച്ചു

ജാർഖണ്ഡ്- ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി പിൻവലിച്ചു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകര സംഘടനയായ ഐ.എസിന്റെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിരീക്ഷിച്ചാണ് ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനത്തിൽ സംഘടനയെ സംസ്ഥാന സർക്കാർ നിരോധിച്ചത്. ഇതിനെതിരെ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നിരോധനത്തിന് സ്‌റ്റേ ഏർപ്പെടുത്തിയത്. നിരോധനം നീക്കിയതായി എസ്.ഡി.പി.ഐ നേതാവ് നാസറുദ്ദീൻ എളമരം പറഞ്ഞു. 
പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ രഹസ്യമായി സിറിയയിലേക്ക് കടന്നതായും ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി പ്രവർത്തിക്കുന്നതായും സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്തിയെന്ന് വ്യക്തമാക്കിയാണ് സംസ്ഥാന സർക്കാർ നേരത്തെ സംഘടനയെ നിരോധിച്ചത്. ജാർഖണ്ഡിലെ പാക്കുർ ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ശക്തമായിരുന്നു.
 

Latest News