Sorry, you need to enable JavaScript to visit this website.

നിസാമുദ്ദീൻ ഔലിയയുടെ ദർഗ സന്ദർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ

ന്യൂദൽഹി- ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വെള്ളിയാഴ്ച വൈകീട്ട് ദൽഹിയിലെ നിസാമുദ്ദീൻ ഔലിയയുടെ ദർഗ സന്ദർശിച്ചു. ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു ഇമ്മാനുവൽ മാക്രോൺ. 

ദർഗയിലെ ഖവാലിയിലും പങ്കെടുത്താണ് മാക്രോൺ മടങ്ങിയത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘവും കൂടെയുണ്ടായിരുന്നു. ദർഗ സന്ദർശിച്ച ശേഷം മാക്രോൺ ഫ്രാൻസിലേക്ക് മടങ്ങി.

ഏകദേശം 700 വർഷം പഴക്കമുള്ള ആരാധനാലയം, ഇന്ത്യയിലെ സൂഫി സംസ്‌കാരത്തിന്റെ നാഡീ കേന്ദ്രമായാണ് അറിയപ്പെടുന്നത്. രാത്രി 9.45 ന് ദർഗയിലെത്തിയ മാക്രോൺ അരമണിക്കൂറിലധികം അവിടെ തങ്ങുകയും ചെയ്തു. പ്രശസ്ത സൂഫി നിസാമുദ്ദീൻ ഔലിയയുടെയും അദ്ദേഹത്തിന്റെ ശിഷ്യൻ അമീർ ഖുസ്രുവിന്റെയും ശവകുടീരമാണ് ദർഗ. 

ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
നേരത്തെ, പ്രസിഡന്റ് ദ്രൗപതി മുർമു, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോണിനെ രാഷ്ട്രപതി ഭവനിൽ സ്വീകരിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം വിരുന്ന് നൽകുകയും ചെയ്തു. ഇരു രാജ്യങ്ങളിലെയും നേതാക്കൾ പരസ്പരം ദേശീയ ദിന പരേഡിലും ആഘോഷങ്ങളിലും അതിഥികളാകുന്നത് ചരിത്ര നിമിഷമാണെന്നും നമ്മുടെ സൗഹൃദത്തിന്റെ ആഴത്തിന്റെയും പങ്കാളിത്തത്തിന്റെ ശക്തിയുടെയും പ്രതീകമാണ് ഇതെന്നും ദ്രൗപതി മുർമു പറഞ്ഞു. 

Latest News