കല്‍പ്പറ്റ - വൈത്തിരിക്കടുത്ത് പൊഴുതനയില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 കാരന് പിടിയില്‍. പൊഴുതന അച്ചൂര് സ്വദേശി രാജശേഖരന് (58) ആണ് അറസ്റ്റിലായത്. രാജശേഖരന് ആഴ്ചകളായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ഇരയും കുടുംബവും പോലീസിന് നല്കിയ മൊഴി. നാല് മാസം മുമ്പാണ് വയനാട്ടില്‍ ഇതരസംസ്ഥാനക്കാരായ ഈ കുടുംബം തൊഴിലിനായി എത്തിയത്. ഭാഷ വശമില്ലാതിരുന്നതും ബന്ധുക്കളോ സുഹൃത്തുക്കളോ വയനാട്ടിലില്ലാത്തതും മുതലെടുത്താണ് പെണ്‍കുട്ടിയെ രാജശേഖരന് ഉപദ്രവിച്ചത്. ചൈല്‍ഡ് ലൈന്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നേരെത്തെയും സമാന പരാതികള്‍ ഉയര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.