Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങളായ കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം - മലപ്പുറം നിലമ്പൂരില്‍ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍പിടിക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14) റാഷിദ് (12) എന്നിവരാണ് മരിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്.  ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാനാണ് റാഷിദും റിന്‍ഷാദും എത്തിയത്. ഇതിനിടയില്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല. ഉടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും അഗ്‌നി രക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News