ഡബ്ലിന്‍- പുരോഹിതന്മാര്‍ക്കെതിരായ ലൈംഗിക ദുരുപയോഗ ആരോപണങ്ങളില്‍ ക്ഷമ ചോദിച്ച പോപ്പ് ഫ്രാന്‍സിസിനെതിരെ ഗുരുതര ആരോപണവുമായി വത്തിക്കാനിലെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ രംഗത്ത്.
അയര്‍ലന്റ് പര്യടനത്തിനിടെ പുരോഹിതന്മാര്‍ക്ക് വേണ്ടി പോപ്പ് മാപ്പ് ചോദിച്ചതിനു പിന്നാലെ, പോപ്പ് തന്നെയും ലൈംഗിക ആരോപണ വിധേയരെ സംരക്ഷിച്ചുവെന്നാണ് ആരോപണം.
അമേരക്കയില്‍ വത്തിക്കാന്റെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മാരിയ വിഗാനോയാണ് പോപ്പിനെതിരെ ആരോപണങ്ങളുന്നയിച്ച് കത്തെഴുതിയത്. ക്രൈസ്തവ ലോകത്തെ ഞെട്ടിച്ച ബോംബെന്നാണ് ആരോപണത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
ലൈംഗികാരോപണം നേരിട്ട വാഷിംഗ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക്കിനെ പോപ്പ് ഫ്രാന്‍സിസ് സംരക്ഷിച്ചെന്ന് ആരോപണം. മാര്‍പാപ്പ രാജിവെക്കണണമെന്ന് വിഗാനോ ആവശ്യപ്പെട്ടു
പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കാത്തത് വേദനാജനകവും സഭയ്ക്ക് നാണക്കേടുമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോപ്പ് ഫ്രാന്‍സിസിനെതിരെ സഭയ്ക്കകത്ത് നിന്നുള്ള അപ്രതീക്ഷിത നീക്കം.
ലൈംഗികാരോപണത്തെ തുടര്‍ന്ന് രാജിവച്ച കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക്കിനെ പോപ്പ സംരക്ഷിച്ചുവെന്നാണ് മുഖ്യ ആരോപണം. സെമിനാരിയില്‍ പഠിക്കുന്നവരോട്
കര്‍ദിനാളിന്റെ മോശമായി പെരുമാറിയെന്ന് പലതവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പോപ്പ് അവഗണിച്ചുവെന്ന് വിഗാനോ കത്തില്‍ പറയുന്നത്. കര്‍ദിനാളിനെതിരെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ എടുത്ത നടപടികള്‍ പോപ്പ് റദ്ദാക്കിയെന്ന ഗുരുതര ആരോപണവും ബിഷപ്പ് കാര്‍ലോ മരിയ വിഗാനോ ഉന്നയിച്ചിട്ടുണ്ട്.
െ്രെകസ്തവ സഭ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വയം രാജിവെച്ച് മാതൃകയാകണമെന്നും 11 പേജുള്ള കത്തില്‍ വിഗാനോ പോപ്പിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങളോട് പോപ്പ് ഫ്രാന്‍സിസോ മാര്‍പാപ്പയോ വത്തിക്കാന്‍ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം. അപ്‌ഡേറ്റുകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ നിങ്ങളുടെ വാട്‌സ്ആപ്പില്‍നിന്ന് ഈ നമ്പറിലേക്ക് രജിസ്റ്റര്‍ എന്ന മെസേജ് അയക്കുക. (00966594149694)