Sorry, you need to enable JavaScript to visit this website.

ബലാത്സംഗത്തില്‍ 64,000 സ്ത്രീകളും പെണ്‍കുട്ടികളും ഗര്‍ഭിണികളായി; ഞെട്ടിക്കുന്ന കണക്ക്

വാഷിംഗ്ടണ്‍- അമേരിക്കയില്‍ ബലാത്സംഗത്തില്‍ ഗര്‍ഭിണികളാകുന്ന യുവതികളുടേയും പെണ്‍കുട്ടികളുടേയും ഞെട്ടിക്കുന്ന കണക്ക് പുറത്ത്. ഗര്‍ഭഛിദ്രത്തിനു നിരോധം ഏര്‍പ്പെടുത്തിയതിന്റെ പ്രത്യാഘാതം ബോധ്യപ്പെടുത്താനാണ് ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയത്.  ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണികളായ 64,000 യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഗര്‍ഭം തുടരേണ്ടിവന്നുവെന്നാണ് കണക്ക്.
ജമാ ഇന്റേണല്‍ മെഡിസിനാണ്  ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.  ഗര്‍ഭച്ഛിദ്ര നിരോധനത്തിന്റെ ഭയാനകമായ അനന്തരഫലമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.  മൊണ്ടാനയിലെ പ്ലാന്‍ഡ് പാരന്റ്ഹുഡിലെ മെഡിക്കല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തിയത്. 14 സംസ്ഥാനങ്ങളിലായി നടന്ന ഏകദേശം 5,20,000 ബലാത്സംഗങ്ങളില്‍ 64,565 ഗര്‍ഭധാരണങ്ങളുണ്ടായെന്നാണ് പഠനം പറയുന്നത്. ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥ ഈ സംസ്ഥാനങ്ങളില്‍ ഇല്ലെന്നതാണ്  ആശങ്കാജനകമായ വസ്തുത.
ബലാത്സംഗവുമായി ബന്ധപ്പെട്ട ഗര്‍ഭധാരണങ്ങളില്‍ 45 ശതമാനവുമായി ടെക്‌സസാണ് മുന്നില്‍.
ലൈംഗികാതിക്രമത്തെ അതിജീവിക്കുന്നവര്‍ക്ക് ഗര്‍ഭച്ഛിദ്രാവകാശം നിഷേധിക്കുന്നത് കടുത്ത അനീതിയെന്നാണ് വിശേഷിപ്പിക്കുന്നത്.  ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശങ്ങള്‍ കേവലം തെരഞ്ഞെടുക്കാനുള്ള വിഷയമല്ലെന്നും അതിജീവിക്കുന്നവരെ ഉപദ്രവിക്കുന്നതിനെതിരായ നിര്‍ണായകമായ  സംരക്ഷണമാണെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നു. ഇത്തരം ആഘാതങ്ങള്‍ സഹിച്ചവരുടെ അവകാശങ്ങള്‍ മാനിക്കണമെന്നും സമഗ്രമായ നിയമനിര്‍മാണം അടിയന്തിര ആവശ്യമാണെന്നും ഗവേഷണം പറയുന്നു.

 

Latest News