വടകര- ശിഷ്യകളുടെ ആഗ്രഹം സഫലീകരിച്ചു നല്‍കുമ്പോള്‍ അതൊരിക്കലും ഇങ്ങനെ വൈറലാകുമെന്ന് ടീച്ചര്‍ നിനച്ചിരുന്നില്ല. വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ടീച്ചര്‍ ഇ.സവിതയുടെ ഉച്ചയൂണ്‍ പകര്‍ന്ന സ്‌നേഹ പ്രപഞ്ചമെന്ന കുറിപ്പാണ് അതിവേഗം വൈറലായത്.
കഴിഞ്ഞ ദിവസം ടീച്ചര്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടയിലാണ് പത്താം ക്ലാസിലെ അനാമിക,ആര്യനന്ദ എന്നീ വിദ്യാര്‍ത്ഥിനികളെ കാണുന്നത്. നിങ്ങള്‍ ഭക്ഷണം കൊണ്ടു വന്നോ,എന്തൊക്കെയാണ് വിഭവങ്ങള്‍ എന്ന ടീച്ചര്‍ ചോദിച്ചപ്പോഴാണ് കുട്ടികള്‍ തിരിച്ചും കുശലാന്വേഷണം നടത്തിയത്.
ഉടന്‍ തന്നെ ആര്യനന്ദനയുടെ ചോദ്യം.'ഞങ്ങളും പോരട്ടെ ടീച്ചറുടെ കൂടെ. വന്നോളൂ എന്ന് ഉത്തരം നല്‍കിയപ്പോള്‍ വീണ്ടും ചോദ്യമെത്തി.'ടീച്ചര്‍ ചോറ് വാരിതരുമോ'.... പിന്നെന്താ രണ്ടാളും വന്നോളൂ .സ്റ്റാഫ് റൂമിലേക്ക് നടന്നു പോകുമ്പോള്‍ തന്റെ മക്കളുടെ കൂടെ നടക്കുന്ന അനുഭവമായിരുന്നെന്ന് ടീച്ചര്‍ കുറിച്ചു. ടീച്ചര്‍ക്ക് മുമ്പില്‍ രണ്ട് കസേരകളിലായി രണ്ടും പേരും സന്തോഷത്തോടെ ഇരുന്നു.ഇത് സ്റ്റാഫ് റൂമിലെ സഹപ്രവര്‍ത്തകര്‍ ആകാംക്ഷയോടെ വീക്ഷിക്കുകയായിരുന്നുവെന്ന് ടീച്ചര്‍ പറയുന്നു. എന്റെ മക്കള്‍ക്കൊപ്പം ഇരിക്കുന്നത് പോലെ തോന്നി. അവര്‍ക്ക് ചോറ് ഉരുളകളായി വായിലേക്ക് വെച്ച് നല്‍കുമ്പോള്‍ ആ നിഷ്‌കളങ്കമായ കണ്ണുകുളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ നിറഞ്ഞു തുളുമ്പിയെന്നും ടീച്ചര്‍ കുറിച്ചു. മുന്ന് നാല് ചോറ് ഉരുളകള്‍ സ്വീകരിച്ച സേഷം ഇതു മതി ടീച്ചറെ ഇനി ടീച്ചര്‍ക്ക് കഴിക്കാന്‍ ഉണ്ടാവില്ല എന്ന് പറഞ്ഞ് കുട്ടികള്‍ പോയെന്നും ടീച്ചര്‍ പറയുന്നു.
തന്റെ 32 വര്‍ഷത്തെ അധ്യയന ജീവിതത്തില്‍ അവിസ്മരണീയ അനുഭവമായിരുന്നു ഇതെന്ന് അവര്‍ കുറിച്ചു. ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളായി ഈ അനുഭവം നിറഞ്ഞ് നില്‍ക്കും. മൊകേരി മുറവശേരി മുക്കിലെ റിട്ട അധ്യാപകന്‍ പുതിയോട്ടില്‍ അശോകന്റെ ഭാര്യയാണ് സവിത.
സൗദി പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം, ഇന്ത്യക്കാരുടെ വിജയഗാഥ തുടരുന്നു
ഓണ്‍ലൈന്‍ കാമുകന്മാര്‍ക്ക് പണമയച്ച് കടം കയറി; പലിശക്കാരന്‍ മൂന്നു പേരെ കൊന്നു
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു