കലിഫോര്‍ണിയ-കഞ്ചാവ് ലഹരിയില്‍ കാമുകനെ നൂറിലധികം തവണ കുത്തി കൊലപ്പെടുത്തിയ സ്ത്രീക്ക് ജയില്‍ ശിക്ഷയില്ല. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് 32 കാരിയായ െ്രെബന്‍ സ്‌പെഷറെ രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയ്ക്ക് മാത്രം വിധിച്ചത്. കൊലപാതകം നടത്തുമ്പോള്‍ പ്രതി കഞ്ചാവ് ലഹരിയില്‍ സൈക്കോസിസ് എന്ന അവസ്ഥയിലായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
യുവതിയുടെ അഭിഭാഷകന്‍ ബോബ് ഷ്വാര്‍ട്‌സ് വിധിയില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ തികച്ചും അപകടകരമായ മാതൃകയാണിതെന്ന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പറഞ്ഞു. കലിഫോര്‍ണിയ സംസ്ഥാനത്ത് കഞ്ചാവ് വലിക്കുന്ന എല്ലാവര്‍ക്കും ആരെയെങ്കിലും കൊല്ലാനുള്ള ലൈസന്‍സ് നല്‍കിയിരിക്കയാണന്ന് സീന്‍ ഒമേലി പറഞ്ഞു
ജഡ്ജ് വോര്‍ലി ശരിയായതും ധീരവുമായ കാര്യമാണ് ചെയ്‌തെന്ന് അഭിഭാഷകന്‍ ബോബ് ഷ്വര്‍ട്‌സ് പറഞ്ഞു. 2018ല്‍ ചാഡ് ഒമെലിയയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്‌പെഷര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷ വിധിച്ചത്. സ്‌പെഷര്‍ക്ക് വിദഗ്ധര്‍ ഡ്രഗ്‌സ് ഇന്‍ഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോര്‍ഡര്‍ എന്ന് വിളിക്കുന്ന അസുഖം ഉണ്ടായിരുന്നതായി കോടതി രേഖകളില്‍ റയുന്നു. ഈ മാനസികാവസ്ഥക്കിടെ സ്‌പെഷര്‍ ഒമെലിയെ 108 തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു
അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌പെഷറിനൊപ്പം രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഒമെലിയയെയാണ് കണ്ടെത്തിയിരുന്നത്. കെയില്‍ കത്തിയുമായി ഉന്മാദത്തോടെ നിലവിളിച്ചിരുന്ന യുവതിയെ ദ്യോഗസ്ഥര്‍ നിരായുധരാക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഒമേലി മരിച്ചതായി സ്ഥിരീകരിച്ചു. സ്‌പെഷര്‍ കഴുത്തില്‍ സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പ്രസ്താവനയില്‍ പറഞ്ഞു
സ്‌പെഷറെ നിരായുധരാക്കാനും കീഴ്‌പ്പെടുത്താനും ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചിരുന്നു.
സൗദി പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം, ഇന്ത്യക്കാരുടെ വിജയഗാഥ തുടരുന്നു
ഓണ്‍ലൈന്‍ കാമുകന്മാര്‍ക്ക് പണമയച്ച് കടം കയറി; പലിശക്കാരന്‍ മൂന്നു പേരെ കൊന്നു
കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു