റിയാദ്- സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വ്യാഴായ്ച) മുതല്‍ തിങ്കള്‍ വരെ കാലാവസ്ഥാ വ്യതിയാന സാധ്യത പ്രവചിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. വടക്കന്‍ അതിര്‍ത്തി നഗരങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്കു താഴ്‌ന്നേക്കും തബൂക്ക് പ്രവിശ്യയുടെ മലമ്പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാകും. മക്ക പ്രവിശ്യയില്‍ പൊടിക്കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍ ബാഹ, അദം തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കന്‍ നഗരങ്ങളിലും പൊടിക്കാറ്റുണ്ടായേക്കും. മഴവെള്ളക്കെട്ടുകളിലും മലവെള്ളപ്പാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിലും ഉല്ലാസത്തിനും സാഹസത്തിനും മുതിരരുതെന്നും സൗദി സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പു നല്‍കി.