തിരുവനന്തപുരം - ജ്യൂസാണെന്നു കരുതി ചെടിക്ക് ഒഴിക്കുന്ന കീടനാശിനി കുടിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാലോട് പയറ്റടി പ്രിയാഭിയിൽ ഭവനിൽ പ്രശാന്ത്-യമുന ദമ്പതികളുടെ മകൻ അഭിനവ് (11) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30-ഓടെയാണ് സംഭവം. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിക്കുകയായിരുന്നു.