തൃശൂര്‍ - ബധിരയും മൂകയുമായ യുവതിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിയെ 25 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. നാട്ടിക സ്വദേശി ഉണ്ണിയാരംപുരയ്ക്കല്‍ വീട്ടില്‍ ബിജു (41) വിനെയാണ് 25 വര്‍ഷം കഠിന തടവിനും 250000 രൂപ പിഴയടക്കാനും ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് സി ആര്‍ രവിചന്ദര്‍ ശിക്ഷിച്ചത്. 2016 ജൂലൈ എട്ടിന് വൈകുന്നേരം യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അടുക്കള വാതില്‍ വഴി പ്രവേശിച്ച പ്രതി ബധിരയും മൂകയുമായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.