Sorry, you need to enable JavaScript to visit this website.

അനീഷ്യയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം- കൊല്ലം പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ (44) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കമ്മീഷണര്‍ പുറത്തിറക്കി.
അനീഷ്യയുടെ ആത്മഹത്യയില്‍ സഹപ്രവര്‍ത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവര്‍ക്കുമെതിരെ ആരോപണം ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ക്കയച്ചതാണ് ശബ്ദ സന്ദേശം. അനീഷ്യയുടെ ഭര്‍ത്താവ് അജിത്കുമാര്‍ മാവേലിക്കര സെഷന്‍സ് കോടതി ജഡ്ജിയാണ്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് അനീഷ്യയെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Latest News