അര്‍കന്‍സാസ്- പതിനേഴുകാരനായ വിദ്യാര്‍ഥിയുമായി 30 തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കുറ്റം സമ്മതിച്ച് മുന്‍ അധ്യാപിക. അമേരിക്കയിലെ അര്‍കന്‍സാസിലാണ് 33 കാരിയായ മുന്‍ അധ്യാപിക ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയുമായി 30 തവണ സെ്കസിലേര്‍പ്പെട്ടുവെന്ന് സമ്മതിച്ചത്. വിദ്യാര്‍ഥിയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നത് സ്വപ്നം കണ്ടുവെന്ന് പറഞ്ഞാണ് കുട്ടിയെ വശീകരിച്ചതും ദുരുപയോഗം ചെയ്തതും.
തുടര്‍ച്ചയായുള്ള ദുരുപയോഗം 17 കാരന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അറസ്റ്റിലായ ഹീതര്‍ ഹാരെയാണ് കോടതി മുമ്പാകെ കുറ്റം സമ്മതിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുന്നത് അമേരിക്കയില്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ബ്രയാന്റ് ഹൈസ്‌കൂള്‍ അധ്യാപിക ആയിരുന്ന ഹീതര്‍ കുറ്റം സമ്മതിച്ചുവെന്നും ശിക്ഷ പിന്നീട് പ്രഖ്യാപിക്കുമെന്നും അര്‍കന്‍സാസ് അറ്റോര്‍ണി ജോനാഥന്‍ ഡി. റോസ് അറിയിച്ചു. ജഡ്ജി റുഡോഫ്‌സ്‌കി മുമ്പാകെയാണ് കോണ്‍വേ സ്വദേശിനിയും 33 കാരിയുമായ ഹീതര്‍ കുറ്റം സമ്മതിച്ചത്.
ഹൈസ്‌കൂളില്‍ ഫാമിലി കണ്‍സ്യൂമര്‍ സയന്‍സ് പഠിപ്പിച്ചിരുന്ന അധ്യാപിക പല തവണ തനിച്ച് സംസാരിച്ച ശേഷം കുട്ടിക്ക് സ്വകാര്യ ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവ വഴി ചാറ്റ് നടത്തുകയും ചെയ്തു.
ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് സ്വപ്നം കണ്ടുവെന്ന് കുട്ടിയെ വിശ്വസിപ്പിച്ചാണ് കോണ്‍വേയിലെ വീട്ടുവിലാസം നല്‍കിയത്. 2021-2023 അധ്യയന വര്‍ഷം മുഴുവന്‍ ബന്ധം തുര്‍ന്നുവെന്നും വീടിനു പുറമെ, അധ്യാപികയുടെ വാഹനം, ക്ലാസ് റൂം, സ്‌കൂളിലെ പാര്‍ക്കിംഗ് എന്നിവിടങ്ങളിലും കുട്ടിയെ ദുരുപയോഗം ചെയ്തുവെന്നും കോടതി രേഖകളില്‍ പറയുന്നു.
കൂടുതൽ വാർത്തകൾ വായിക്കാം
ജിദ്ദയില്‍ വിട പറഞ്ഞത് പ്രവാസികളുടെ നിശബ്ദ സേവകൻ
ഒമ്പതാം ക്ലാസുകാരി ഗർഭിണി, സഹപാഠിയായ 14 കാരൻ കസ്റ്റഡിയിൽ
VIDEO നിക്കാഹ് കഴിയുന്നതുവരെ പെണ്ണുങ്ങള്‍ മാറി നില്‍ക്കണം, വീഡിയോ വൈറലാക്കി വിദ്വേഷം