Sorry, you need to enable JavaScript to visit this website.

ഫെമ നിയമലംഘനം: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യം ചെയ്യുന്നു

കൊച്ചി-  ഫെമ നിയമലംഘന കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഇ.ഡി.യുടെ കൊച്ചി ഓഫീസില്‍ തുടരുകയാണ്.

വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചില കമ്പനികള്‍ക്കെതിരെയുള്ള പരിശോധനകളുണ്ട്. ഈ പരിശോധനകളുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വിളിപ്പിച്ചതെന്നാണ് ഇ.ഡി. അധികൃതര്‍ നല്‍കുന്ന വിവരം.

നേരത്തെ, ലഹരിക്കടത്ത് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ 2020 ഒക്ടോബര്‍ 29-ന് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. ആരോപിച്ചിരുന്നു. പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

 

Latest News