ലഖ്‌നോ - യു.പിയിലെ മുസ്‌ലിം പള്ളിയിൽ കാവി പതാക സ്ഥാപിച്ച് തീവ്രഹിന്ദുത്വ ശക്തികൾ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ രാമചന്ദ്ര മിഷൻ പോലീസ് സ്റ്റേഷന് പരിധിയിലെ ലാൽബാഗ് പ്രദേശത്തെ പള്ളിയിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവമെന്നും പ്രദേശവാസികളുടെ പരാതിയയിൽ അങ്കിത് കതാരിയ, രോഹിത് ജോഷി, രോഹിത് സക്‌സേന എന്നി മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
രാത്രി പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ആക്രമികൾ പള്ളിയിൽ സ്ഥാപിച്ചിരുന്ന കൊടി മാറ്റി പകരം കാവി പതാക സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് സുപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തിൽഹാറിലെ മറ്റൊരു സംഭവത്തിൽ ശ്രീരാമന്റെ പേരിലുള്ള പതാകയെ അപമാനിച്ചതിന് 12 പേർക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.