സൗദി സൈനികർക്ക് ഇത്തവണയും കൊച്ചിയിൽ പരിശീലനം

ന്യൂദൽഹി- സൗദി അറേബ്യയുടെ റോയൽ നാവിക ഉദ്യോഗസ്ഥർക്ക് ഈ വർഷവും കൊച്ചിയിൽ പരിശീലനം നൽകുമെന്ന് ഇന്ത്യൻ നാവിക സേനാ മേധാവി ആർ ഹരികുമാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം സൗദി റോയൽ നേവിയിലെ 55 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. അടുത്ത ജനുവരിയിൽ 77 പേർക്ക് കൂടി പരിശീലനം നൽകും. സ്വന്തം സൈനികർക്ക് നൽകുന്നതുപോലെയുള്ള അതേ പരിശീലനമാണ് ഇന്ത്യൻ നാവിക സേന സൗദി സൈന്യത്തിനും നൽകിയതെന്ന് ഹരികുമാർ വ്യക്തമാക്കി. പരിശീലനം നേടിയ സൈനികർ ഏറെ സന്തോഷം പ്രകടിപ്പിച്ചു. എയർക്രാഫ്റ്റ്, ഷിപ്പ്, മെഷീൻ ഗൺ പരിശീലനം, മെഷിനറി റൂം പ്രവർത്തനം എന്നിവയില്ലെല്ലാം മികവാർന്ന പരിശീലനമാണ് നൽകിയത്. സൗദി നാവിക സേന മേധാവി നേരിട്ടെത്തി നന്ദി അറിയിച്ചുവെന്നും ഇന്ത്യൻ നാവിക സേനാ മേധാവി അറിയിച്ചു. സൗദി സൈന്യത്തിലെ രണ്ടു പേർ ഇപ്പോഴും നാവിക അക്കാദമിയിൽ ബി.ടെക് പരിശീലനം നേടുന്നുണ്ടെന്നും ഹരികുമാർ പറഞ്ഞു.
 

Latest News