മുംബൈ- ആഗോളതലത്തില്‍ നാലാമത്തെ വലിയ ഇക്വിറ്റി വിപണിയായി ഇന്ത്യ. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ഹോങ്കോങിനെയാണ് ഇന്ത്യ പിന്നിലാക്കിയത്.
ഇന്ത്യന്‍ എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഓഹരികളുടെ സംയുക്ത മൂല്യം തിങ്കളാഴ്ച അവസാനിച്ചപ്പോള്‍ 4.33 ട്രില്യണ്‍ ഡോളറിലെത്തി. ഹോങ്കോങിന്റേതാകട്ടെ 4.29 ട്രില്യണ്‍ ഡോളറാണ് ഓഹരിമൂല്യം.
ആഗോള നിക്ഷേപകര്‍, കമ്പനികള്‍ എന്നിവയില്‍ നിന്നെല്ലാം പുതിയ മൂലധനം ആകര്‍ഷിക്കുന്ന ചൈനയ്ക്ക് ബദലായാണ് ഇന്ത്യ രംഗത്തെത്തുന്നത്. ചൈനയിലാകട്ടെ ഏറ്റവും സ്വാധീനമുള്ളതും നൂതനവുമായ ചില കമ്പനികള്‍ ലിസ്റ്റ് ചെയ്ത ഹോങ്കോംഗ് വിപണികള്‍ ഇടിഞ്ഞതും ഇന്ത്യയ്ക്ക് നേട്ടമായി.