Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗുവാഹത്തിയിലെ സംഘർഷം; രാഹുലും കെ.സിയുമുൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരേ കേസെടുത്തു

ഗുവാഹത്തി - ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, കനയ്യ കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് എന്നിവർ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. പ്രകോപനം, പൊതുമുതൽ നശിപ്പിക്കൽ, പോലീസുകാർക്ക് നേരെ ആക്രമണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അസം പോലീസ് കേസെടുത്തത്.
 മേഘാലയ പര്യടനത്തിനുശേഷം രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാവിലെ ഗുവാഹത്തിൽ എത്തിയപ്പോഴാണ് യാത്ര അസം പോലീസ് തടഞ്ഞത്. ഗതാഗത കുരുക്കും സംഘർഷ സാധ്യതയും പറഞ്ഞ് യാത്രക്ക് ഗുവാഹത്തിയിലേക്ക് ബി.ജെ.പി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് പോലീസ് യാത്രാസംഘത്തെ തടയുകയായിരുന്നു. ഇതോടെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ഉൾപ്പെടെയുള്ളവർ പോലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങുകയായിരുന്നു. പ്രവർത്തകർക്കെതിരെ പോലീസ് ലാത്തിവീശിയപ്പോൾ പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് പരുക്കേൽക്കുകയുണ്ടായി.
 സംഭവത്തിൽ രാഹുൽ പ്രവർത്തകരെ പ്രകോപിപ്പിച്ചുവെന്ന് ആരോപിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രാഹുലിനെതിരെ കേസ് എടുക്കണമെന്ന് ഡി.ജി.പിക്ക് നിർദേശം നൽകിയിരുന്നു. നിർഭയമായി യാത്ര തുടരുമെന്നും അനുമതി നിഷേധിക്കുന്ന അസം സർക്കാറിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.

Latest News