കൊല്‍ക്കത്ത- അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എല്ലാ ബിജെപി വിരുദ്ധ, വര്‍ഗീയ വിരുദ്ധ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന് നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍. ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട് എന്ന വിഷയത്തില്‍ ശനിയാഴ്ച കൊല്‍കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. രാജ്യത്തെ ന്യൂനപക്ഷങ്ങളും പുരോഗമനവാദികളും കൂടുതല്‍ ഉറച്ച നിലപാട് സ്വീകരിക്കുകയും അതുറക്കെ വിളിച്ചു പറയാന്‍ തയാറാകണമെന്നും സെന്‍ പറഞ്ഞു.
'ഏകാധിപത്യത്തോടുള്ള എതിര്‍പ്പ് നാം പ്രകടിപ്പിക്കുക തന്നെ വേണം. ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ പൊരുതണം. വര്‍ഗീയ വാദികളല്ലാത്ത വലതു പക്ഷ എതിര്‍ക്കേണ്ട പ്രശ്‌നങ്ങളുള്ളിടത്ത് അവരെ വിമര്‍ശിക്കുക തന്നെ വേണം. അതേസമയം ഏറ്റവും വലിയ ഭീഷണിയായ വര്‍ഗീതവാദത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിക്കലും പിന്‍വാങ്ങാനും പാടില്ല,' സെന്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയ പ്രശ്‌നങ്ങളും ഇടതു-വലതു പ്രത്യയശാസ്ത്രങ്ങളെ ചുറ്റിപ്പറ്റിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷക്കാരല്ലാത്തവരോടും കൈകോര്‍ക്കാന്‍ നമുക്ക് പല കാരണങ്ങളുമുണ്ട്. എന്നാല്‍ കൈകോര്‍ക്കുക എന്നാല്‍ രണ്ടു പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കലല്ലെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.