Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ ശക്തമായ ഭൂചലനം, ചൈനയിലെ ഭൂകമ്പത്തിന്റെ തുടർ പ്രകമ്പനം

ന്യൂദൽഹി- ദൽഹിയിലും പരിസരങ്ങളിലും ഇന്ന് വൈകുന്നേരം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  ചൈനയിലെ സിൻജിയാങ്ങിന്റെ തെക്ക് ഭാഗത്ത്   റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ദൽഹിയിലും അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ടില്ല. ചൈനയിൽ 80 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി എക്‌സിൽ പോസ്റ്റ് ചെയ്തു. 

സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും

ജനുവരി 11 ന് അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം ദൽഹിയിലും പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ചൈനയിലെ ഭൂചലനത്തിൽ 47 പേരാണ് മരിച്ചത്.
 

Latest News