പ്രളയക്കെടുതി കാണാന്‍ രാഹുല്‍ കേരളത്തിലേക്ക്

തിരുവനന്തപുരം- പ്രളയം നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാഹുല്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ അറിയിച്ചു. പ്രളയദുരിതത്തില്‍ നിന്ന് കരകയറാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ എന്നിവര്‍ പ്രളയബാധിതര്‍ക്കായി ഒരോ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി.
 

Latest News