ജറൂസലേം- ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ ഉടൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ബന്ദികളുടെ കുടുംബാംഗങ്ങൾ ഇസ്രായിൽ പാർലമെന്റിലേക്ക് ഇരച്ചു കയറി. പാർലമെന്റ് യോഗം സംഘം അടിച്ചു തകർത്തു. പാർലമെന്റിൽ ചേർന്നിരുന്ന സാമ്പത്തിക യോഗമാണ് പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയത്. തങ്ങളുടെ പ്രിയപ്പെട്ടവർ തടവിൽ കഴിയുമ്പോൾ നിങ്ങൾ ഇവിടെ സുഖമായി ഇരിക്കരുതെന്ന് ആക്രോശിച്ചാണ് പ്രതിഷേധക്കാർ എത്തിയത്.
ഞങ്ങളുടെ കുട്ടികൾ അവിടെ മരിക്കുമ്പോൾ നിങ്ങൾ ഇവിടെ ഇരിക്കരുത് എന്നെഴുതിയ ബോർഡും ഒരാൾ ഉയർത്തി. ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ ബന്ദികളാക്കിയവരിൽ 130ലധികം പേർ ഇപ്പോഴും ഹമാസിന്റെ അധീനതയിലാണ്.
Families of Israeli hostages storm Knesset parliament meeting https://t.co/Sm0z72LjFa pic.twitter.com/Z8z5CfghJ2
— World News (@Worldnews_Media) January 22, 2024