Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു, 26 വരെ കൊടും തണുപ്പ്

ന്യൂദല്‍ഹി - ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി തുടരുന്നു. ദല്‍ഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇന്ന് പുലര്‍ച്ചെയും ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് , ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റപ്പെട്ട മേഖലകളില്‍ മൂടല്‍മഞ്ഞ് ശക്തമാണ്. ദല്‍ഹിയില്‍ മൂടല്‍ മഞ്ഞിന് നേരിയ കുറവുണ്ടായെങ്കിലും, വ്യോമ- റെയില്‍ ഗതാഗതത്തെ ബാധിച്ചു. നിരവധി ട്രെയിനുകള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. നിരവധി വിമാന സര്‍വീസുകളും വൈകി. ജനുവരി 26 വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 

Latest News