പുതുച്ചേരി- അടുത്ത മാസം ഒന്നിന് ഗൃഹപ്രവേശം നിശ്ചയിച്ച മൂന്നുനില വീട് ഇടിഞ്ഞുവീണു. പുതുച്ചേരിയിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
ഓവുചാല്‍ നിര്‍മ്മാണത്തിനായി നിലം കുഴിച്ചപ്പോഴാണ് വീട് ഇടിഞ്ഞ് വീണതെന്ന് പറയുന്നു. മാട്ടുപ്പെട്ടി ഉപ്പണം ബ്ലോക്കിലാണ് റോഡിന് സമീപത്തെ വീടാണ് ഇടിഞ്ഞു തകര്‍ന്നത്.
ഈ പ്രദേശത്ത് കുഴിയെടുത്തപ്പോഴാണ് വീട് ഇടിഞ്ഞുവീണതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാവിത്രിയെന്ന സ്ത്രീക്ക് സര്‍ക്കാര്‍ സൗജന്യമായി പട്ടയം നല്‍കിയ ഭുമിയില്‍ നിര്‍മ്മിച്ച വീടാണ് ഇടിഞ്ഞ് വീണത്. രാവിലെ കുഴിയെടുത്തപ്പോള്‍ വീടിന് കുലുക്കമുണ്ടായിരുന്നു. വീട് പിറകിലേക്ക് മറിഞ്ഞ് വീണതിനാലാണ് വലിയ അപകടം ഒഴിവായത്. വീട് തകര്‍ന്നതിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മന്ത്രി ഉള്‍പ്പടെ സ്ഥലത്തെത്തി സാധ്യമായ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിത്തറ പണിതതിലെ പ്രശ്‌നമാണ് വീട് ഇടിയാന്‍ കാരണമായതെന്ന് മന്ത്രി പറഞ്ഞു.
Caught on cam: Dramatic footage captures the moment houses in the southern Indian city of Puducherry collapsed due to ongoing drainage work pic.twitter.com/6E48pJWFvN
— WION (@WIONews) January 22, 2024
'സാനിയ ലോകോത്തര താരം മാത്രമല്ല, ധീരയും കരുത്തയുമായ മാതൃകാ സ്ത്രീ'; പ്രശംസയിൽ മൂടി സമൂഹമാധ്യമങ്ങൾ